Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaസ്കൂൾ വിദ്യാർത്ഥിനികളുടെ ആർത്തവ അവധി: കർശന മാനദണ്ഡങ്ങൾ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ...

സ്കൂൾ വിദ്യാർത്ഥിനികളുടെ ആർത്തവ അവധി: കർശന മാനദണ്ഡങ്ങൾ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ ശുപാർശ | Medical Officer

🎙️ Latest Podcast

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആർത്തവ സമയത്ത് കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് മാത്രം അവധി ലഭിക്കുന്ന രീതിയിൽ സംവിധാനം ക്രമീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.(Medical Officer Proposes Strict Guidelines For Student Menstrual Leave)

വർഷം തോറും സർക്കാർ വനിതാ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവധി അനുവദിക്കാവൂ. അവധി സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സ്കൂളുകളിൽ ഒരു വനിതാ അധ്യാപികയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തണം. പ്രധാനാധ്യാപകനോ പ്രിൻസിപ്പലോ പുരുഷന്മാരാണെങ്കിൽ, ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ വനിതാ അധ്യാപികയുടെ സാന്നിധ്യം നിർബന്ധമാക്കണം.

ആർത്തവ സമയത്തും സ്കൂളിലെത്തി പഠിക്കാൻ കഴിയുന്ന കുട്ടികൾക്ക് ഈ അവധി ആവശ്യമില്ല. അവധി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും, അത്തരം സമയങ്ങളിൽ കുട്ടികൾ ഉത്തരവാദിത്തപ്പെട്ടവരുടെ സംരക്ഷണയിലാണെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

Story Summary

Health Department Medical Officer Dr. K. Pratibha has written to the Chief Minister proposing strict guidelines for menstrual leave for school students. The recommendations include mandatory annual medical certificates from a female government doctor, the appointment of female nodal teachers to handle privacy concerns, and strict measures to prevent the misuse of leave, ensuring such provisions are reserved only for students genuinely in need.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.