Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKerala'തിരിഞ്ഞു പോലും നോക്കിയില്ല': CPM നേതൃത്വത്തിനെതിരെ വിനോദിനി കോടിയേരി, അവഗണന നേരിട്ടെന്ന്...

‘തിരിഞ്ഞു പോലും നോക്കിയില്ല’: CPM നേതൃത്വത്തിനെതിരെ വിനോദിനി കോടിയേരി, അവഗണന നേരിട്ടെന്ന് വെളിപ്പെടുത്തൽ | Vinodini

🎙️ Latest Podcast

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്ന് അവഗണന നേരിട്ടെന്ന് വിനോദിനി കോടിയേരി. മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർട്ടിക്കുള്ളിലെ മൗനത്തെയും അവഗണനയെയും കുറിച്ച് അവർ തുറന്നുപറഞ്ഞത്.(Vinodini Criticizes CPM Leadership Neglect)

കോടിയേരിയുടെ മരണശേഷം പാർട്ടിയിലെ ഉന്നത നേതാക്കൾ കുടുംബത്തെ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് വിനോദിനി ആരോപിക്കുന്നു. നാല് വർഷത്തിനിടയിൽ ഒരിക്കൽ പോലും കുടുംബത്തിന്റെ ക്ഷേമം അന്വേഷിക്കാൻ ആരും തയ്യാറായില്ല.

കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്ഥാനത്തുള്ള ഒരു പിബി അംഗം, താൻ ആവശ്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്ന് അവർ വെളിപ്പെടുത്തി. നേരിട്ടത് തികച്ചും അവഗണനയാണെന്നും വിനോദിനി പറഞ്ഞു.

Story Summary

Vinodini, wife of the late CPM leader Kodiyeri Balakrishnan, has openly criticized the party’s top leadership for the severe neglect her family has faced since his passing. In an interview with a magazine, she expressed deep anguish over the lack of support from senior leaders, including Politburo members, and alleged that they have consistently ignored the family’s concerns over the past four years.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.