HomeKerala'ഞാൻ ഒളിച്ചോടുന്ന ആളല്ല, മറുപടി എപ്പോൾ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണം':...

‘ഞാൻ ഒളിച്ചോടുന്ന ആളല്ല, മറുപടി എപ്പോൾ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണം’: മോദി- VD ഡീലെന്ന ആരോപണം തള്ളി മുഖ്യമന്ത്രി VD സതീശൻ | Chief Minister VD Satheesan

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ ഒളിച്ചോടുന്ന ആളല്ലെന്നും, എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Chief Minister VD Satheesan Responds To ED Raid Controversy)

ഇഡി റെയ്ഡ് നടക്കുമ്പോൾ തന്നെ ചോദ്യം ചെയ്യുകയും മാധ്യമങ്ങളുടെ മൈക്ക് മുഖത്തടിക്കുകയും ചെയ്ത സംഭവങ്ങളെ അദ്ദേഹം പരാമർശിച്ചു. കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണിതെന്നും, ഇതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി റെയ്ഡ് സംബന്ധിച്ച് പോലീസിനെ അറിയിച്ചിരുന്നില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ക്രമസമാധാന ലംഘനമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സിപിഎം നേതാക്കളുടെ പരിഹാസങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പ്രധാനമന്ത്രിയെ കണ്ടതിനു ശേഷമാണ് റെയ്ഡ് നടന്നതെന്ന ആരോപണം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് പിണറായിയുടെ വീട് റെയ്ഡ് ചെയ്യാൻ താൻ ആവശ്യപ്പെടുമോ എന്ന് പരിഹസിച്ച് ചോദിച്ചു. സിപിഎമ്മിന്റെ മസിൽപിടുത്തം അവസാനിച്ചത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാലു വർഷം മുൻപുള്ള കേസിൽ ഇപ്പോഴാണ് ഇഡി നടപടിയെടുക്കുന്നതെന്നും, യുഡിഎഫ് തന്നെ മുൻപ് പരാതിപ്പെട്ട വിഷയമാണിതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രാഹുൽ ഗാന്ധിക്കെതിരായ പിണറായി വിജയന്റെ പ്രസ്താവനകളെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, അന്വേഷണത്തെ തടയില്ലെന്നും നിയമപരമായ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.

Story Summary

Chief Minister V.D. Satheesan has dismissed allegations linking ED raids to his meeting with the Prime Minister, asserting that he is not a person to run away from investigations. He condemned the attack on ED officials and clarified that the state government was not informed about the raids, emphasizing that the legal process will be allowed to take its course.

WhatsApp Channel Banner

Latest updates

‘ശബരിമല നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിൽ, പുറത്തു...

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സംഭവം നടന്നത് കഴിഞ്ഞ സീസണിലാണെന്നും, ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടോ എന്ന കാര്യം ബോർഡ് വിശദമായി...

‘അമിത് ഷാ പാർലമെന്റിൽ നിന്ന് എന്തുകൊണ്ട് അപ്രത്യക്ഷനായി?’; വിദ്യാർഥികൾക്കെതിരായ...

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് സമുച്ചയത്തിൽ പ്രതിഷേധിച്ചു. വിവിധ ഇന്ത്യാ സഖ്യകക്ഷികളിലെ എംപിമാർ മകർ ദ്വാറിന്...

പനാജിയിൽ വൻ ലഹരിവേട്ട: ജയിലിനുള്ളിലിരുന്ന് മയക്കുമരുന്ന് ശൃംഖല; മലയാളികൾ...

പനാജി: അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലകളെ തകർത്ത് ഗോവ ക്രം ബ്രാഞ്ചും ഡൽഹി ക്രം ബ്രാഞ്ചും തെലങ്കാന ആന്റി നാർക്കോട്ടിക്സ് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത നീക്കം. കേസിൽ മലയാളികളടക്കം മൂന്ന് പ്രതികളെ അറസ്റ്റ്...

KSRTCയിലെ വനിതാ കണ്ടക്ടർമാരുടെ ആർത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം...

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കാലതാമസമില്ലാതെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാരിനോടും കെ.എസ്.ആർ.ടി.സിയോടും കോടതി നിർദ്ദേശിച്ചു. (KSRTC Women Conductors Menstrual...

സ്യൂട്ടയിലെ കുടിയേറ്റ പ്രതിസന്ധി രൂക്ഷം; സ്‌പെയിനിനെ ഷെൻഗൻ മേഖലയിൽ...

റോം: മൊറോക്കോ അതിർത്തിയോട് ചേർന്ന സ്‌പെയിനിന്റെ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാർ എത്തിച്ചേർന്നതിനെ തുടർന്ന് സ്‌പെയിനിനെ യൂറോപ്യൻ യൂണിയന്റെ അതിർത്തിരഹിത യാത്രാ സംവിധാനമായ ഷെൻഗൻ മേഖലയിൽ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യണമെന്ന്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...