പനാജി: അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലകളെ തകർത്ത് ഗോവ ക്രം ബ്രാഞ്ചും ഡൽഹി ക്രം ബ്രാഞ്ചും തെലങ്കാന ആന്റി നാർക്കോട്ടിക്സ് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത നീക്കം. കേസിൽ മലയാളികളടക്കം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും കൊമേഴ്സ്യൽ വിഭാഗത്തിൽപ്പെടുന്ന വലിയ അളവിലുള്ള മെത്താംഫെറ്റാമൈൻ, മാജിക് മഷ്റൂംസ്, കഞ്ചാവ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.(Goa Crime Branch Interstate Drug Racket Bust Malayali Youth Arrested)
കേരള സ്വദേശിയായ അഭിരാം പുളിക്കൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വൻ ശൃംഖലയുടെ ചുരുളഴിഞ്ഞതെന്ന് ഗോവ എസ്.പി (ക്രൈംബ്രാഞ്ച്) രാഹുൽ ഗുപ്ത വ്യക്തമാക്കി. നേരത്തെ ലഹരി കേസിൽ അറസ്റ്റിലായി കോൾവാലെ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അഭിരാം, അവിടെവെച്ച് മറ്റൊരു എൻ.ഡി.പി.എസ് കേസിലെ പ്രതിയായ അസറുദ്ദീൻ അച്ചി എന്ന അസരുവുമായി ചേർന്ന് ജയിലിനുള്ളിൽ വെച്ച് തന്നെ ലഹരി വിതരണ ശൃംഖല നടത്തുകയായിരുന്നു.
കണ്ണൂർ സ്വദേശികളായ മുഹമ്മദ് ഫൈസാൻ, മൂസാൻ മുഖീരി എന്നിവരെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടാളികളായി പോലീസ് കണ്ടെത്തി. ഗോവ പോലീസിന്റെ വിവരത്തെ തുടർന്ന് ഡൽഹി ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 151 ഗ്രാം മെത്താംഫെറ്റാമൈൻ, 512 ഗ്രാം മാജിക് മഷ്റൂം എന്നിവ പിടിച്ചെടുത്തു. വിപണിയിൽ ഇതിന് 40 ലക്ഷത്തോളം രൂപ വിലവരും. ബർദേസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കാളിചരൺ ഭോലിൽ നിന്ന് 80,000 രൂപ വിലമതിക്കുന്ന 812 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വധശ്രമ കേസിൽ ഉൾപ്പെടെ പ്രതിയായി 18 മാസമായി ഒളിവിലിരുന്ന് ഹൈദരാബാദിൽ നിന്ന് ഗോവയിലേക്ക് കഞ്ചാവ് കടത്തിയിരുന്ന കൃഷ്ണ ബെൽഗാവ്ക്കറെ തെലങ്കാന ആന്റി നാർക്കോട്ടിക്സ് ബ്യൂറോയുടെ സഹായത്തോടെ പോലീസ് പിടിയിലാക്കി.
Story Summary
In a coordinated operation, Goa Crime Branch along with Delhi Crime Branch and Telangana Anti-Narcotics Bureau busted two interstate drug networks. Key arrests include Kannur natives in Delhi and an accused operating from Colvale jail, leading to seizures of Methamphetamine, Magic Mushrooms, and Ganja worth over Rs 40 lakh.


