കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കാലതാമസമില്ലാതെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാരിനോടും കെ.എസ്.ആർ.ടി.സിയോടും കോടതി നിർദ്ദേശിച്ചു. (KSRTC Women Conductors Menstrual Leave, Kerala High Court)
ആർത്തവ സമയങ്ങളിൽ മണിക്കൂറുകളോളം നിന്നുകൊണ്ടും യാത്രക്കാർക്കിടയിലൂടെ നടന്നുകൊണ്ടും ജോലി ചെയ്യുന്നത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനോ വിശ്രമിക്കാനോ വേണ്ടത്ര വിശ്രമമുറികൾ പല ബസ് സ്റ്റാൻഡുകളിലും ലഭ്യമല്ല എന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
Story Summary
The Kerala High Court has directed the state government and KSRTC to promptly consider granting menstrual leave for female conductors. Hearing a petition filed by women conductors highlighting the lack of hygienic toilets, proper restrooms, and waste disposal facilities at depots, the court ordered a swift decision on the matter.


