തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ കോൺഗ്രസ് അംഗങ്ങളെ സംബന്ധിച്ച ഏകദേശ ധാരണയാകുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കൊപ്പം യുവരക്തത്തിനും പുതുമുഖങ്ങൾക്കും വലിയ പ്രാധാന്യമുള്ള ഒരു പട്ടികയാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്പീക്കർ പദവിയിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.(Congress Probable Ministers List For VD Satheesan Cabinet Kerala 2026)
മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ വലിയൊരു നിര തന്നെയുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന നേതാവ് കെ. മുരളീധരൻ എന്നിവർ മന്ത്രിസഭയിൽ ഉണ്ടായേക്കും. മന്ത്രിയാകാൻ വിസമ്മതിച്ചിരുന്ന രമേശ് ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയതോടെ അദ്ദേഹത്തിന് സുപ്രധാന വകുപ്പ് നൽകേണ്ടി വരും.
പി.സി. വിഷ്ണുനാഥ്, ടി. സിദ്ധിഖ്, റോജി എം. ജോൺ, വി.ടി. ബൽറാം, ചാണ്ടി ഉമ്മൻ, എം. ലിജു, കൊല്ലത്ത് നിന്നുള്ള ബിന്ദു കൃഷ്ണ, അരൂരിൽ നിന്നുള്ള ഷാനിമോൾ ഉസ്മാൻ എന്നിവർക്കാണ് മുൻതൂക്കം. എലത്തൂരിൽ നിന്ന് ജയിച്ച വിദ്യാ ബാലകൃഷ്ണന്റെ പേരും ചർച്ചയിലുണ്ട്. എ.പി. അനിൽ കുമാർ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ഐ.സി. ബാലകൃഷ്ണൻ എന്നിവരാണ് മറ്റു പ്രമുഖർ. എം. വിൻസന്റ് അല്ലെങ്കിൽ ടി.ജെ. വിനോദ് എന്നിവരിലൊരാളെയും കെ. ജയന്തിനെയും പരിഗണിച്ചേക്കും. മന്ത്രിമാരുടെ കാര്യത്തിൽ ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായിക പരിഗണനകളും കൂടി പരിശോധിച്ച ശേഷം തിങ്കളാഴ്ചയ്ക്ക് മുൻപ് അന്തിമ പ്രഖ്യാപനമുണ്ടാകും.
Story Summary
The Congress party is finalizing its list of ministers for the V.D. Satheesan cabinet, with a strong emphasis on new faces and youth representation. Key figures like PC Vishnunath, VT Balram, and Chandy Oommen are high on the list, while senior leaders Ramesh Chennithala and K. Muraleedharan are also expected to take up vital portfolios.

