Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

Kerala Politics 2026

പിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് CPIM, നയിക്കുന്നത് MA ബേബി, നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താൻ LDF | CPIM To March ED...

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് കടുത്ത പ്രതിഷേധവുമായി സിപിഐഎം. ഇ.ഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്ക് ഉച്ചയ്ക്ക് 2.30-ന് പാർട്ടി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു.(CPIM To March ED Headquarters Delhi Protest Raid Pinarayi Vijayan Kerala CMRL...

‘ക്യാബിനറ്റ് പദവിയെ ഒരു ഘടകകക്ഷി എതിർത്തു, ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല’: തുറന്നടിച്ച് മാണി സി കാപ്പൻ | Mani C Kappan

തിരുവനന്തപുരം: പുതിയ യു ഡി എഫ് മന്ത്രിസഭയിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നിൽ മുന്നണിയിലെ ഒരു പ്രമുഖ ഘടകകക്ഷിയാണെന്ന സ്ഫോടനാത്മക വെളിപ്പെടുത്തലുമായി പാലാ എം.എൽ.എ മാണി സി കാപ്പൻ. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ഉറപ്പായും മന്ത്രിസ്ഥാനം നൽകാമെന്ന് പരസ്യമായി വാഗ്ദാനം ചെയ്തത് വി ഡി സതീശനും രമേശ് ചെന്നിത്തലയുമായിരുന്നു. എന്നാൽ ജയിച്ചുകയറിയപ്പോൾ തനിക്ക്...

G സുധാകരൻ ഇന്ന് പ്രോ ടേം സ്പീക്കറായി ചുമതലയേൽക്കും: മന്ത്രിസഭായോഗവും വകുപ്പുതർക്ക പരിഹാരവും ഇന്ന് | G Sudhakaran Pro term Speaker

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രോ ടേം സ്പീക്കറായി അമ്പലപ്പുഴയിൽ നിന്നുള്ള ജനപ്രതിനിധിയും മുൻ മന്ത്രിയുമായ ജി സുധാകരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 9:30-ന് ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരാകും.(G Sudhakaran...

‘ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്, ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹം’: KK ശൈലജ | KK Shailaja teacher

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ശമ്പളവർദ്ധനവോടെ ആശാവർക്കർമാരെ മുൻപ് ഇടതുപക്ഷം ആക്ഷേപിച്ചിരുന്നു എന്ന രീതിയിൽ ഉയരുന്ന പ്രചാരണങ്ങൾ പൂർണ്ണമായും തള്ളി കെ. കെ. ശൈലജ ടീച്ചർ. ഇടതുപക്ഷ മുന്നണി ആശാവർക്കർമാരെ എക്കാലത്തും സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എന്നാൽ വി. ഡി. സതീശൻ സർക്കാരിന്റെ പുതിയ സാമ്പത്തിക ആശ്വാസ പ്രഖ്യാപനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും...

‘എന്തുകൊണ്ട് പരാജയമുണ്ടായി എന്ന പരിശോധന നടക്കുന്ന ഘട്ടമാണിത്‌, കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ കഴിയുമെന്നതിൽ തർക്കമില്ല’: MV ഗോവിന്ദൻ | M V Govindan Article

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, നിലവിലെ തിരിച്ചടികളെ അതിജീവിച്ച് എൽ ഡി എഫ് കൂടുതൽ കരുത്തോടെ രാഷ്ട്രീയമായി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ഇ. കെ. നായനാരുടെ ഓർമ്മദിനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിലാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലുള്ള പാർട്ടി സെക്രട്ടറിയുടെ നിർണായക വിലയിരുത്തലുകൾ.(M V Govindan Article...

‘പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിലാകട്ടെ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന’: UDFനെതിരെ CPI മുഖപത്രം | Deshabhimani Editorial

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി സി.പി.എം മുഖപത്രമായ 'ദേശാഭിമാനി'. 'പുതുയുഗം' എന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന മന്ത്രിസഭയിൽ മുൻഗണന ലഭിച്ചത് നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കുമാണെന്ന് ദേശാഭിമാനി തങ്ങളുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.(Deshabhimani Editorial Strongly Criticizes Newly Formed UDF...

നിയുക്ത മുഖ്യമന്ത്രി VD  സതീശൻ തലസ്ഥാനത്ത്: ആശമാരുമായി കൂടിക്കാഴ്ച നടത്തും, ശമ്പളവർദ്ധനവ് പരിഗണിച്ചേക്കും | Designated CM VD Satheesan

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും അദ്ദേഹം നേരെ കന്റോൺമെന്റ് ഹൗസിലേക്കാണ് തിരിച്ചത്. ഇതിന് പിന്നാലെ, ഏറെ നാളായി സമരരംഗത്തുള്ള ആശാ വർക്കർമാരുടെ സംയുക്ത സമരസമിതി നേതാക്കളും അദ്ദേഹത്തെ കാണാനായി എത്തിച്ചേർന്നു.(Designated CM VD Satheesan Trivandrum Arrival ASHA Workers Wage Hike First Cabinet Decision) ആശാ പ്രവർത്തകരുടെ...

‘പിണറായി വിജയൻ മോശം ഭരണാധികാരിയല്ല, മുസ്ലീം ലീഗിനെ കരുവാക്കാനാണ് BJPയുടെ ശ്രമം’: സജി ചെറിയാൻ | Saji Cherian Defends Pinarayi Vijayan

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവെന്ന വാർത്തകൾ തള്ളി മുൻ മന്ത്രി സജി ചെറിയാൻ. പിണറായി വിജയൻ മോശം ഭരണാധികാരിയാണെന്ന വാദം തെറ്റാണെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിനെതിരെ പാർട്ടിയിൽ ആരും രംഗത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Saji Cherian Defends Pinarayi Vijayan Dismisses CPM Pathanamthitta...

“വാക്ക് പാലിച്ചില്ലെങ്കിൽ പത്തിരട്ടി എതിർക്കും”; വി.ഡി. സതീശന് മുന്നറിയിപ്പുമായി അഖിൽ മാരാർ | Akhil Marar Facebook Post

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകൾ നേർന്നും അതോടൊപ്പം ശക്തമായ മുന്നറിയിപ്പ് നൽകിയും സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ (Akhil Marar Facebook Post). ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ എതിർത്തതിനേക്കാൾ പത്തിരട്ടി ശക്തിയിൽ താൻ അങ്ങയെ എതിർക്കാൻ മുന്നിലുണ്ടാകുമെന്ന് അഖിൽ...

സൗജന്യ യാത്ര എവിടെ?: KSRTC ബസുകളിൽ കയറി പ്രതിഷേധിച്ച് മഹിളാ മോർച്ച പ്രവർത്തകർ | Mahila Morcha Protests

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മെയ് 15 മുതൽ സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.(Mahila Morcha Protests Inside KSRTC...
- Advertisement -spot_img

Latest News

തമിഴ്നാട് ബിജെപിയിൽ പ്രതിസന്ധി തുടരുന്നു: സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയും പാർട്ടി വിട്ടു; ഇനി അണ്ണാമലൈയ്‌ക്കൊപ്പം | Tamil Nadu BJP

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാകുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ച് ദിവസങ്ങൾക്ക് പിന്നാലെ, സംസ്ഥാന സെക്രട്ടറി അമർ...
- Advertisement -spot_img