മലപ്പുറം: വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തെ ആവേശത്തോടെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.(Muslim League Welcomes VD Satheesan As New Kerala Chief Minister)
കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്ക്. ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ചയാളെ തന്നെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. വി.ഡി സതീശൻ കേരളത്തെ നയിക്കും നല്ല നാളെകളിലേക്ക്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് കേവല പരസ്യ വാചകമായ ‘നമ്പര്‍ വണ്‍ കേരളം’ നമുക്ക് സാധ്യമാക്കണം. ഒറ്റക്കെട്ടായ പ്രവർത്തനം നമുക്ക് കരുത്താകും. വികസന സൂചികകളിലെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ, ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാന്‍ സദ്ഭരണം വരുന്നു. ജനമിടിപ്പിനൊപ്പം ചേരാന്‍, കേരളത്തിന്റെ ഉയിര്‍പ്പ് സാധ്യമാക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് തൊട്ടുമുമ്പും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുസ്ലീം ലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റമുണ്ടോ എന്ന ഖർഗെയുടെ ചോദ്യത്തിന്, ഇല്ലെന്ന മറുപടിയാണ് അവർ നൽകിയത്.
Story Summary
Muslim League State President Panakkad Sadiq Ali Shihab Thangal welcomed the appointment of V.D. Satheesan as the new Kerala Chief Minister, calling it the beginning of the state’s resurgence. He emphasized that Satheesan’s leadership reflects the will of the people and expressed confidence that the new UDF government will restore Kerala’s lost glory through effective governance.

