Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaഓമല്ലൂരിൽ 3 വയസ്സുകാരിയെ വീട്ടിനുള്ളിൽ കയറി തെരുവുനായ കടിച്ചുകീറി: ഗുരുതര പരിക്ക്...

ഓമല്ലൂരിൽ 3 വയസ്സുകാരിയെ വീട്ടിനുള്ളിൽ കയറി തെരുവുനായ കടിച്ചുകീറി: ഗുരുതര പരിക്ക് | Three Year Old Attacked By Stray Dog

🎙️ Latest Podcast

പത്തനംതിട്ട: ഓമല്ലൂരിൽ വീടിനുള്ളിൽ കയറി മൂന്ന് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് സംഭവം. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്ന നായ കുട്ടിയെ കടിച്ചുകീറുകയായിരുന്നു.(Three Year Old Attacked By Stray Dog Inside House In Pathanamthitta Omalloor)

ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും മുഖത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ നായ വിടാതെ ആക്രമിക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Story Summary

A three-year-old girl named Sukanya was brutally attacked by a stray dog inside her house in Omalloor, Pathanamthitta. The dog entered through the kitchen door and inflicted severe injuries on the child’s eye and face, following which she was rushed to Kottayam Medical College for advanced treatment.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.