Pathanamthitta

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ നിന്ന് പ്രതിയെ പൊക്കി കൊടുമൺ പോലീസ് | Kodumon Rape Case

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത ക്രൂരമായ ബലാത്സംഗക്കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി സെൽവരാജ് (48) ആണ് കൊടുമൺ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇയാൾക്കെതിരെ...

വ്യാജ അക്കൗണ്ടിലൂടെ സൗഹൃദം, പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വർണ്ണമാല തട്ടിയെടുത്തു; പത്തനംതിട്ടയിൽ പോക്സോ കേസിൽ 21-കാരൻ പിടിയിൽ | Perunad police station pocso case arrest

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും സ്വർണ്ണമാല തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു (Perunad police station pocso case arrest). പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അനന്ദു പ്രദീപ് (21) ആണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ റാന്നി പെരുമ്പുഴയിൽ നിന്നാണ് പെരുനാട്...

ജാമ്യത്തിൽ ഇറങ്ങിയിട്ടും വീണ്ടും അപകീർത്തികരമായ വീഡിയോ; യൂട്യൂബർ രാജൻ ജോസഫിനെതിരെ പുതിയ കേസ് | Rajan Joseph New Case

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചെന്ന പരാതിയിലാണ് അടൂർ പൊലീസ് പുതിയ കേസ് എടുത്തത്. (Rajan Joseph New Case) ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജൻ...

കോന്നി വ്യാജപീഡന കേസ്: കസ്റ്റഡിയിൽ ക്രൂരമർദ്ദനമെന്ന് യുവാവ്; ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന് പറഞ്ഞിട്ടും കേട്ടില്ല| Konni Fake Rape Case

കോന്നി: കോന്നിയിലെ വ്യാജപീഡന പരാതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കാലിൽ ബൂട്ടിട്ട് ചവിട്ടിയെന്നും, മുടിയിൽ പിടിച്ച് വലിക്കുകയും ചെവിയിൽ പിടിച്ച് കറക്കുകയും ചെയ്തുവെന്നും യുവാവ് ആരോപിക്കുന്നു. താൻ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന് അപേക്ഷിച്ചിട്ടും പോലീസ് മർദ്ദനം തുടർന്നു (Konni Fake Rape Case). ജൂലൈ മൂന്നിന് വൈകിട്ട് പിടികൂടിയ...

ചിറ്റാറിലെ യുവാവിൻ്റെ മരണം: കസ്റ്റഡിയിലുള്ള 3 പേർക്കെതിരെ കേസെടുത്തു, നാടൻ തോക്കടക്കം ആയുധങ്ങൾ പിടിച്ചെടുത്തു | Chittar Sandeep death

പത്തനംതിട്ട: ചിറ്റാറിൽ സന്ദീപ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള മൂന്നുപേർക്കെതിരെ പൊലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തു. ഇവർ നായാട്ട് സംഘത്തിൽപ്പെട്ടവരാണെന്നാണ് പ്രാഥമിക നിഗമനം.(Chittar Sandeep death investigation Pathanamthitta police) പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്ന് നാടൻ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു....

പത്തനംതിട്ടയിൽ കെ.എസ്.ഇ.ബി മരംമുറി വിവാദം; വിശദീകരണം തേടി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് | KSEB Tree Felling Controversy Pathanamthitta

പത്തനംതിട്ട: വൈദ്യുതി ലൈനുകളിൽ തട്ടാതിരിക്കാൻ എന്ന പേരിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വ്യാപകമായി മരങ്ങൾ നശിപ്പിച്ചെന്ന ആരോപണത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അടിയന്തിരമായി ഇടപെട്ടു (KSEB Tree Felling Controversy Pathanamthitta). തിരുവല്ല കവിയൂർ, ആഞ്ഞിലിത്താനം ഭാഗങ്ങളിൽ സ്ഥലമുടമകളെ പോലും അറിയിക്കാതെ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് മന്ത്രി...

ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം: ആശുപത്രിക്ക് ക്ലീൻചിറ്റ്, ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ചയെന്ന് ഡി.എം.ഓ റിപ്പോർട്ട് | Kozhenchery District Hospital Needle Issue

പത്തനംതിട്ട: ആറന്മുള സ്വദേശിനി വത്സലയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ക്ലീൻചിറ്റ് നൽകിയും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് കടുത്ത വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയും ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് (Kozhenchery District Hospital Needle Issue). വത്സലയുടെ ശരീരത്തിൽ കുടുങ്ങിയത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന 'ഹോളോ നീഡിൽ' തന്നെയാണെന്ന്...

കുത്തിവെപ്പിനിടെ ശരീരത്തിൽ കുടുങ്ങിയ സൂചിയുമായി വീട്ടമ്മ കഴിഞ്ഞത് ഒരു വർഷം; ഒടുവിൽ പകുതി ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു | Medical Negligence Kozhencherry Hospital

കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുത്തിവെപ്പിനിടെ ശരീരത്തിൽ കുടുങ്ങിയ സൂചിയുമായി വീട്ടമ്മ കഴിഞ്ഞത് ഒരു വർഷം. ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സല (68) എന്ന വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത് (Medical Negligence Kozhencherry Hospital). കഴിഞ്ഞ ബുധനാഴ്ച ഇതേ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചിയുടെ പകുതി ഭാഗം പുറത്തെടുത്തു. ശരീരത്തിലെ അണുബാധ...

‘ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടിയായി’: A പത്മകുമാറിനെയും വിമർശിച്ച് CPM പത്തനംതിട്ട ജില്ലാ കമ്മിറ്റി | Pathanamthitta CPM Committee

പത്തനംതിട്ട: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡ് മുൻ നേതൃത്വത്തിനുമെതിരെ അതിരൂക്ഷ വിമർശനം. എൽ.ഡി.എഫ് സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിച്ച 'ആഗോള അയ്യപ്പ സംഗമം' വലിയ തിരിച്ചടിയായെന്ന് യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.(Pathanamthitta CPM Committee slams Global Ayyappa Sangamam and questions silence on A...

‘പ്രവർത്തകർ വിളിച്ചാൽ പോലും ഫോണെടുക്കില്ല’: വീണ ജോർജിൻ്റെ തോൽവിക്ക് കാരണം പെരുമാറ്റമെന്ന് CPIM ജില്ലാ കമ്മിറ്റിയിൽ വിമർശനം | CPIM Internal Standoff

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ സംസ്ഥാനത്തുടനീളം കടുത്ത അസംതൃപ്തിയും ആഭ്യന്തര കലഹവും പുകയുന്നു. വീണ ജോർജിനെതിരെ അസാധാരണവും രൂക്ഷവുമായ വിമർശനങ്ങളാണ് ഉയർന്നത്. തോൽവി വിലയിരുത്താൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തുറന്നടിപ്പുകൾ ഉണ്ടായത്.(CPIM Internal Standoff Pathanamthitta Kannur Meet Leaders Criticize...
- Advertisement -spot_img

Latest News

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു: മീററ്റിൽ ഭാര്യയും കാമുകനും അറസ്റ്റിൽ | Meerut Woman And Lover Arrested

മീററ്റ്: 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യ കാമുകനുമായി ചേർന്ന് ഭർത്താവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലുള്ള ഹസ്തിനാപൂർ മേഖലയിൽ വെള്ളിയാഴ്ച...
- Advertisement -spot_img