HomeNationalക്ലാസ് മുറിയിൽ 500 രൂപ കാണാതായി, വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി:...

ക്ലാസ് മുറിയിൽ 500 രൂപ കാണാതായി, വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി: നിഷേധിച്ച് വിദ്യാഭ്യാസ വകുപ്പ്, അധ്യാപികയ്ക്ക് സസ്പെൻഷൻ | Rajasthan Teacher Suspended

ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ പണം കാണാതായതിനെ തുടർന്ന് വിദ്യാർത്ഥികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന പരാതി വ്യാജമാണെന്ന് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ സംഭവത്തെ തുടർന്ന് അധ്യാപികയെ സസ്പെൻഡ് ചെയ്തു. സവായ് മധോപൂരിലെ ലിവാലി ഗ്രാമത്തിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ സീനിയർ അധ്യാപികയായ സരസ്വതി മീനയ്ക്കെതിരെയാണ് നടപടി.(Rajasthan Teacher Suspended Despite False Strip Search Allegations Over Missing Money)

ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ 500 രൂപ കാണാതായതിനെ തുടർന്ന് അധ്യാപിക കുട്ടികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയെന്നായിരുന്നു നാട്ടുകാരുടെ ഗുരുതരമായ ആക്ഷേപം. എന്നാൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് കണ്ടെത്തി.

ക്ലാസ് മുറിയിൽ വിദ്യാർത്ഥികളുടെ ബാഗുകൾ മാത്രമാണ് പരിശോധിച്ചത്. അധ്യാപിക നേരിട്ടല്ല പരിശോധന നടത്തിയത്, പകരം ഏതാനും വിദ്യാർത്ഥികളെ ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കുട്ടികളോട് സംസാരിച്ചപ്പോഴും ഇതേ വിവരമാണ് ലഭിച്ചത്. ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തും.

Story Summary

The Rajasthan Education Department has suspended a senior teacher, Saraswati Meena, following local allegations that 9th-grade students were strip-searched after ₹500 went missing in class. However, an official probe by Chief District Education Officer Meena Kumari Lasariya revealed the allegations were false.

Clickable Info Box