പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്നംഗ കുടുംബം കർണാടകയിലുണ്ടെന്ന് കണ്ടെത്തി. ഇവർ മൈസൂരു ചാമരാജ് നഗറിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.(Missing Shoranur Family Located In Karnataka After Abandoning Vehicle At Vazhikkadavu)
കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിലമ്പൂർ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ ജൂലൈ 9-ന് പുലർച്ചെ മുതൽ കാണാതായത്.
ഇവർക്കായുള്ള തിരച്ചിലിനായി മൂത്തമകനടക്കം കർണാടകയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് അയൽവാസികളെയും തുടർന്ന് പോലീസിനെയും വിവരമറിയിച്ചത്.
Story Summary
The three-member family reported missing from Vaniamkulam, Shoranur, since July 9 has been tracked to Karnataka. Investigating officers recovered CCTV footage showing Babu Bhaskar, his wife Ramadevi, and their son Vishnu in Chamarajanagar, Mysuru. The breakthrough came after the pickup van they used to travel was found abandoned at Vazhikkadavu, prompting police to expand their search into Karnataka.


