തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു. വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.(R Sugathan, Thiruvananthapuram Corporation BJP Councillor R Sugathan KAAPA Crisis)
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ ഇന്നലെ ഈശ്വരനാമത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് പ്രതിസന്ധി ഒഴിവാക്കിയിരുന്നു. എന്നാൽ, ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല.
ഇക്കാര്യത്തിൽ നിയമപരമായ വഴിതേടാനാണ് ബിജെപിയുടെ തീരുമാനം. ഹൈക്കോടതി ഉത്തരവനുസരിച്ച് 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ പൂർത്തിയാക്കേണ്ടതുണ്ട്. അതിനായി കോടതിയെ സമീപിക്കാനാണ് സുഗതന്റെ നീക്കം.
Story Summary
The BJP is facing a legal and political dilemma in the Thiruvananthapuram Corporation after councillor R. Sugathan was slapped with a KAAPA order while his oath-taking remains pending. With the opposition planning to move a no-confidence motion, the party is now rushing to seek court intervention to facilitate his oath-taking and challenge the legal validity of the proceedings.

