HomeIran Israel Conflict'എല്ലാ അടിസ്ഥാന സൗകര്യങ്ങളും കനത്ത ഉരുക്ക് പ്രഹരങ്ങളാൽ തകർക്കും': അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി...

‘എല്ലാ അടിസ്ഥാന സൗകര്യങ്ങളും കനത്ത ഉരുക്ക് പ്രഹരങ്ങളാൽ തകർക്കും’: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ | US Airstrikes Hit Iran

ടെഹ്‌റാൻ: ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആക്രമണം തുടർന്നാൽ മേഖലയിലെ എല്ലാ തന്ത്രപ്രധാനമായ ഇൻഫ്രാസ്ട്രക്ചറുകളും തകർത്തെറിയുമെന്ന് ഇറാന്റെ സൈനിക മുന്നറിയിപ്പ്. ഇറാന്റെ സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന യുഎസ് ഭീഷണിക്ക് എതിരെയാണ് “എല്ലാ അടിസ്ഥാന സൗകര്യങ്ങളും കനത്ത ഉരുക്ക് പ്രഹരങ്ങളാൽ തകർക്കും” എന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയത്.(US Airstrikes Hit Iran Pediatric Cancer Hospital Evacuated Amid Escalating Conflict Warnings)

അതേസമയം, ഇറാനിലെ ഖേഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്തിയതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഈ നഗരങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. യുഎസ് വ്യോമാക്രമണത്തെ തുടർന്ന് ഇറാനിലെ അഹ്വാസിലുള്ള ഷാഹിദ് ബഗേയ് കുട്ടികളുടെ കാൻസർ ആശുപത്രിയിൽ നിന്ന് രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു.

ആശുപത്രിക്ക് സമീപമുള്ള പ്രദേശത്താണ് യുഎസ് ബോംബാക്രമണം നടത്തിയത്. രോഗികളുടെ ജീവൻ സംരക്ഷിക്കുന്നതിനാണ് അടിയന്തരമായി ഈ നടപടി സ്വീകരിച്ചതെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി. കീമോതെറാപ്പിക്ക് വിധേയരായിക്കൊണ്ടിരുന്ന 211 കുട്ടികളെയാണ് അക്രമത്തെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ ആശുപത്രിയിൽ നിന്ന് മാറ്റേണ്ടി വന്നത്. “ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ക്രൂരതകളെ ഓർമ്മിപ്പിക്കുന്നതാണ് യുഎസിന്റെ ഈ സിവിലിയൻ ആക്രമണം. ജീവനുവേണ്ടി പോരാടുന്ന നിരപരാധികളായ കുട്ടികൾക്കെതിരെ നടത്തിയ ക്രൂരമായ യുദ്ധക്കുറ്റമാണിത്. മനുഷ്യാവകാശത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവർ ആശുപത്രികൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും അവർക്ക് ധാർമ്മികമായ ഒരു അവകാശവുമില്ലെന്നും” ഇസ്മായിൽ ബഖാഇ എക്സിലൂടെ വിമർശിച്ചു.

Story Summary

Iran’s military has warned that all regional infrastructure will be crushed if the US attacks its civilian sites, following a fresh wave of US airstrikes on Qeshm Island, Bandar Abbas, and Chabahar. In Ahvaz, the Shahid Baghaei children’s cancer hospital was evacuated after US strikes targeted a nearby location, forcing 211 pediatric chemotherapy patients to flee.

Clickable Info Box