കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ വീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് പൊതുവായി കരുതാനാകില്ലെന്ന് ഹൈക്കോടതി. ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് സ്വന്തം സ്വത്തുക്കൾ സ്വയം കൈകാര്യം ചെയ്യാനുള്ള അറിവും സ്വാതന്ത്ര്യവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.(Kerala High Court Rules Educated Women Manage Their Own Wealth After Marriage)
വിവാഹമോചന കേസുകളിൽ, വിവാഹത്തിനായി ചെലവഴിക്കുന്ന തുക ഇരു കുടുംബങ്ങളുടെയും പൊതു ചെലവായതിനാൽ അത് ഭാര്യയ്ക്കോ ഭർത്താവിനോ തിരികെ നൽകാൻ ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കുടുംബക്കോടതി വിധിച്ച നഷ്ടപരിഹാര തുക കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ച് ഭർത്താവും കുടുംബാംഗങ്ങളും നൽകിയ ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
വിവാഹനിശ്ചയ വേളയിൽ കൈമാറിയ 5 ലക്ഷം രൂപയും 80 പവൻ സ്വർണവും വിവാഹച്ചെലവായ 6,89,350 രൂപയും യുവതിക്ക് തിരികെ നൽകണമെന്നായിരുന്നു കുടുംബക്കോടതിയുടെ ആദ്യ ഉത്തരവ്. ഇതിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്തത്.
Story Summary
The Kerala High Court observed that it cannot be assumed educated, modern women will automatically hand over their money and gold to their husbands or in-laws after marriage. Reviewing an appeal against a Muvattupuzha family court order, the division bench partially modified the decree.


