ഹൈദരാബാദ്: ഏറെ നാളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടി സാമന്ത രുത്ത് പ്രഭു. താൻ ഗർഭിണിയാണെന്ന കാര്യം താരം തന്നെയാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാ ഇന്റി ബംഗാരം’ എന്ന സിനിമയുടെ വിജയമാഘോഷിക്കുന്ന വേദിയിൽ വെച്ചാണ് സാമന്ത ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.(Actress Samantha Ruth Prabhu Confirms Pregnancy At Maa Inti Bangaaram Success Meet)
ചിത്രത്തിന്റെ ആഘോഷങ്ങൾക്കിടെ എടുത്ത വീഡിയോകളിൽ സാമന്തയുടെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട ആരാധകർ വലിയ തോതിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് താരം വാർത്ത സ്ഥിരീകരിച്ചത്.
“മാ ഇന്റി ബംഗാരം പൂർത്തിയാക്കിയ ശേഷം ഞാൻ ചെറിയൊരു ഇടവേള എടുക്കുകയാണ്. മാതൃത്വത്തിന്റെ സന്തോഷകരമായ ഈ അവസ്ഥയിൽ കുറച്ചുകാലം മാറിനിൽക്കാൻ ആഗ്രഹിക്കുന്നു. പിന്നീട് പുതിയ സിനിമകളുമായി ഞാൻ ശക്തമായി തിരികെ എത്തും,” സാമന്ത പറഞ്ഞു. 2025 ഡിസംബറിലായിരുന്നു സാമന്തയും രാജ് നിദിമോരുവും തമ്മിലുള്ള വിവാഹം.
Story Summary
Actor Samantha Ruth Prabhu has officially confirmed her pregnancy during the success celebration of her latest film, ‘Maa Inti Bangaaram.’ The actor announced her decision to take a maternity break from her professional commitments to focus on her health and family.

