തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകൾക്കെതിരെ കടുത്ത പ്രതിഷേധവുമായി എൻ എസ് എസ്. സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തീരുമാനിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രകടനം.(NSS To Launch Protest March Against Chief Minister VD Satheesan Over Meeting Row)
മുഖ്യമന്ത്രിക്ക് പുറമെ ഉപരാഷ്ട്രപതി, സുരേഷ് ഗോപി എന്നിവർ നടത്തിയ വിമർശനങ്ങളിലും പ്രതിഷേധം കടുപ്പിക്കും. ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ സമാപിക്കുന്ന രീതിയിലാണ് പ്രതിഷേധ പ്രകടനം ക്രമീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു എന്ന മുൻ നിലപാടിൽ ജി സുകുമാരൻ നായർ ഉറച്ചുനിന്നതിന് പിന്നാലെയാണ് സംഘടന പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ സുകുമാരൻ നായർ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഇനി തന്നെ കാണുമെന്ന് പറയുന്നത് ഫോട്ടോയിൽ മാത്രമായിരിക്കുമെന്ന് സുകുമാരൻ നായർ പരിഹസിച്ചു. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാൻ കഴിയാതിരുന്നതെങ്കിൽ അന്ന് തന്നെ അത് പറയാമായിരുന്നുവെന്നും ഇപ്പോൾ ന്യായീകരിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
NSS has announced a protest march to the Secretariat in Thiruvananthapuram, expressing solidarity with its General Secretary G Sukumaran Nair against Chief Minister V D Satheesan. The agitation follows a public dispute where Sukumaran Nair rejected the CM’s claims of having spoken to him, stating that his office denied a scheduled meeting under the pretext of budget busy-ness.


