തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കും പിന്നീട് ഭരണത്തലപ്പത്തേക്കുമുള്ള വിജയ്‌യുടെ യാത്രയെ ‘അസാധാരണം’ എന്നാണ് ശിവകാർത്തികേയൻ വിശേഷിപ്പിച്ചത്. (Sivakarthikeyan meets CM Vijay)
ഇരുവരും തമ്മിലുള്ള സൗഹൃദവും സ്‌നേഹവും വ്യക്തമാക്കുന്നതായിരുന്നു ശിവകാർത്തികേയന്റെ സോഷ്യൽ മീഡിയ കുറിപ്പ്. “ഹൃദയങ്ങളെ രസിപ്പിക്കുന്നത് മുതൽ സംസ്ഥാനത്തെ നയിക്കുന്നത് വരെ… ചില യാത്രകൾ തികച്ചും അസാധാരണമാണ്. നമ്മുടെ ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സാറിനെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. ‘രസിഗൻ എക്സ്പ്രസ്’ മുതൽ, വിജയ് അവാർഡ് വേദി വരെ, ‘ഗോട്ട്’ സിനിമയിൽ ഒന്നിച്ച് സ്ക്രീൻ പങ്കിട്ടത് മുതൽ… ഇപ്പോൾ നിങ്ങളോടൊപ്പമുള്ള ഈ നിമിഷം വരെ, സാർ. ഇത് എപ്പോഴും ഏറ്റവും സവിശേഷമായ ഒന്നായിരിക്കും. ആ സഹോദരബന്ധം, ആ ആത്മബന്ധം തുടരുന്നു,” താരം കുറിച്ചു.
Summary: Actor Sivakarthikeyan met Tamil Nadu Chief Minister Joseph Vijay at his office to extend his congratulations, sharing photos and a heartfelt note on social media. Describing Vijay’s journey from cinema to politics as “extraordinary,” Sivakarthikeyan celebrated their long-standing professional and personal bond.


