HomeKeralaനെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും | Nenmara...

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമര (59) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.(Nenmara Double Murder Case Verdict Today By Palakkad Court)

കൊലപാതകം നടന്ന് ഒന്നര വർഷം തികയുമ്പോഴാണ് കേസിൽ കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത്. നിലവിൽ മലമ്പുഴ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുടുംബപ്പകയെത്തുടർന്ന് സുധാകരനെയും അമ്മയെയും പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സുധാകരന്റെ കുടുംബമാണെന്ന സംശയമാണ് ചെന്താമരയെ ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

മുൻപ് സുധാകരന്റെ ഭാര്യ സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിലും ഇതേ പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും പ്രതി പ്രതികാരബുദ്ധിയോടെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 30-നാണ് കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായത്. തുടർന്ന് വിധി പറയുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Story Summary

The Palakkad Additional Sessions Court is set to deliver its verdict today in the Nenmara double murder case against the accused, Chenthamara. The accused, who was already serving a double life sentence for killing a woman named Sajitha, committed the murders of her husband Sudhakaran and mother-in-law Lakshmi after getting out on bail.

Clickable Info Box