പാലാ: ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഈ മാസം 21-ന് പാലാ നഗരസഭയിൽ ചർച്ചയ്‌ക്കെടുക്കും. നിലവിൽ ഭരണസമിതിയോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മാറിനിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരുടെ നിലപാടായിരിക്കും അവിശ്വാസപ്രമേയത്തിന്റെ വിധി നിർണ്ണയിക്കുക. പ്രതിസന്ധി പരിഹരിക്കാനും കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാനുമുള്ള നീക്കങ്ങൾ യു.ഡി.എഫ് നേതൃത്വം സജീവമാക്കിയിട്ടുണ്ട്.(Pala Municipality No Confidence Motion Discussion Scheduled On July 21)
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്റെ നേതൃത്വത്തിൽ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് (എം), സി.പി.എം കൗൺസിലർമാർ ഈ നോട്ടീസിൽ ഒപ്പുവെച്ചിരുന്നു. ഭരണം പിടിച്ചെടുക്കാനല്ല, മറിച്ച് രാഷ്ട്രീയ ധാർമികതയുടെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് ബിജു പാലൂപ്പടവൻ വ്യക്തമാക്കി. യു.ഡി.എഫിലെ ആഭ്യന്തര തർക്കങ്ങൾ പരകോടിയിലെത്തിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.
Story Summary
The no-confidence motion moved by the opposition against the Pala municipality ruling front will be taken up for discussion on July 21. Following internal rifts within the UDF regarding bus stand allocation for a DYFI event.

