HomeKeralaകാപ്പാ തടവുകാരനായ BJP കൗൺസിലർ R സുഗതൻ്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്തും?:...

കാപ്പാ തടവുകാരനായ BJP കൗൺസിലർ R സുഗതൻ്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്തും?: ഹൈക്കോടതിയിൽ നിലപാടറിയിക്കാൻ സർക്കാർ | BJP Councillor R Sugathan

തിരുവനന്തപുരം: കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ വച്ച് നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പ്രതിക്ക് കാപ്പാ തടവിൽ നിന്ന് യാതൊരു കാരണവശാലും ഇടക്കാല മോചനം നൽകരുതെന്നാണ് സർക്കാരിന്റെ കർശന നിലപാട്.(BJP Councillor R Sugathan Swearing In Ceremony Inside Viyyur Jail Government Informs Court)

നിലവിൽ സുഗതൻ കഴിയുന്ന ജയിലിൽ വച്ച് തന്നെ സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും ചട്ടപ്രകാരം ഇതിന് തടസ്സമില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കും. കൗൺസിലർക്ക് ജയിലിനുള്ളിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുഗതൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിലാണ് തിങ്കളാഴ്ച സർക്കാർ കോടതിയിൽ മറുപടി നൽകുന്നത്.

നിയമപ്രകാരമുള്ള സത്യപ്രതിജ്ഞാ ചട്ടങ്ങൾ ലംഘിച്ച്, സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ 20-ാം വാർഡ് കൗൺസിലറായ സുഗതൻ ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ അസാധുവാക്കിയിരുന്നു. തുടർന്ന് വീണ്ടും പ്രതിജ്ഞ ചൊല്ലാൻ ഒരുങ്ങുന്നതിനിടെയാണ് ഇയാൾക്കെതിരെ കാപ്പാ ചുമത്തിയത്.

Story Summary

The Kerala government has informed the High Court that BJP councillor R. Sugathan, currently detained in Viyyur Central Jail under KAAPA, can take his oath inside the prison. The government strongly opposes granting him interim release but confirmed that facilities will be arranged in jail for the re-swearing ceremony, after his previous oath was invalidated for violating protocols.

WhatsApp Channel Banner

Latest updates

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ ജാഗ്രത നിർദേശം. വിപുലമായ മഴ മുന്നറിയിപ്പുകളെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി...

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച...

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച...

തുടർഭരണം അപകടമെന്ന് സാനു മാഷിന് തോന്നിയിട്ടില്ല: സച്ചിദാനന്ദന് പരോക്ഷ...

കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട്...

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....