HomeEntertainmentഅശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചു: വിവാദ യൂട്യൂബർ 'തൊപ്പി'യുടെ യൂട്യൂബ് ചാനൽ പൂട്ടിച്ച്...

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചു: വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടിച്ച് പോലീസ് | Youtuber Thoppi

കൊച്ചി: വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ പ്രധാന യൂട്യൂബ് ചാനൽ പൂട്ടിച്ച് പോലീസ്. അശ്ലീല ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ സൈബർ പോലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. ഐടി നിയമപ്രകാരം തൊപ്പിക്കെതിരെ പോലീസ് നേരത്തെ ക്രിമിനൽ കേസെടുത്തിരുന്നു.(Youtuber Thoppi Channels Blocked By Cyber Police Over Obscene Content)

ഹൈക്കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൊപ്പിക്കെതിരെ പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇയാളുടെ ഫോണുകളും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളും റൂറൽ സൈബർ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെത്തിയതോടെയാണ് ചാനൽ സ്ഥിരമായി ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇയാളുടെ മറ്റ് അക്കൗണ്ടുകളും പോലീസ് നിരീക്ഷണത്തിലാണ്.

Story Summary

The YouTube channel of controversial vlogger ‘Thoppi’ (Nihad) has been permanently shut down following a report by the Ernakulam Rural Cyber Police. The action comes after an FIR was registered against him under the IT Act for uploading obscene content based on a complaint filed by advocate Sreejith Perumana.

Clickable Info Box