HomeKeralaകൊല്ലത്ത് വിവാഹ സൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല്: വധു കുഴഞ്ഞുവീണു | Kollam...

കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല്: വധു കുഴഞ്ഞുവീണു | Kollam Wedding Reception

കൊല്ലം: കൊല്ലൂർവിള പള്ളിമുക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി വൻ സംഘർഷം. കൺമുന്നിലെ കയ്യാങ്കളിയും കൂട്ടത്തല്ലും കണ്ട വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (Kollam Wedding Reception Mass Brawl Over Ice Cream Bride Collapses)

സൽക്കാരത്തിൽ പങ്കെടുത്ത ഒരാൾ ആദ്യം ഐസ്‌ക്രീം കഴിച്ച ശേഷം രണ്ടാമതും ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ കൗണ്ടറിലുണ്ടായിരുന്ന വിതരണക്കാരൻ വീണ്ടും ഐസ്‌ക്രീം നൽകാൻ തയ്യാറായില്ല. ഇത് ചോദ്യം ചെയ്തതോടെ അതിഥികൾക്കിടയിൽ തർക്കം ഉടലെടുക്കുകയും ചെയ്തു.

വാക്കുതർക്കം മിനിറ്റുകൾക്കകം കയ്യാങ്കളിയിലേക്കും പിന്നീട് വലിയ കൂട്ടത്തല്ലിലേക്കും നീങ്ങി. കസേരകളും പ്ലേറ്റുകളും പരസ്പരം വായുവിൽ പറന്നതോടെ സൽക്കാരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അതിഥികൾ ഓഡിറ്റോറിയത്തിന് പുറത്തേക്ക് ഭയന്നോടി. ഹാളിനുള്ളിൽ തുടങ്ങിയ തല്ല് പിന്നീട് റോഡിലേക്കും വ്യാപിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

Story Summary

A mass brawl erupted over ice cream during a wedding reception at an auditorium in Kollam, causing the panicked bride to collapse on the spot. Guests threw chairs and plates at each other before the fight spilled onto the main road, prompting police intervention; however, no cases were filed as both families declined to complain.

WhatsApp Channel Banner

Latest updates

കർണാടകയിലെ മന്ത്രിസഭാ വികസനം: പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ...

ബെംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിസഭാ വികസനം ഇന്ന് നടക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ അനുമതി ലഭിച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്...

ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പ്: നാലാം റൗണ്ടിലും പ്രശാന്ത് കിഷോറിന് മുന്നേറ്റം,...

പട്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ലീഡ് ഉയർത്തുന്നു. വോട്ടെണ്ണലിന്റെ നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയേക്കാൾ...

ചൈനയിൽ മിന്നൽ പ്രളയം: മരണസംഖ്യ 25 ആയി ഉയർന്നു...

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ദുരന്തം നടന്ന് ഒരു ആഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. അപകടത്തിൽ...

ശിവമോഗയിൽ ക്ഷേത്ര ലിഫ്റ്റിൽ കുടുങ്ങി റിട്ട. എൻജിനീയർക്ക് ദാരുണാന്ത്യം...

ശിവമോഗ: ക്ഷേത്ര ദർശനത്തിനെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങി ദാരുണമായി കൊല്ലപ്പെട്ടു. കർണാടക ശിവമോഗയിലെ വിനായക നഗറിലുള്ള ദത്താത്താത്രേയ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. റിട്ടയേർഡ് എൻജിനീയറായ കുമാരസ്വാമി (80) ആണ് മരിച്ചത്.(Retired Engineer Dies...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...