തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ വരണമെന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ മുസ്ലീം ലീഗ് അറിയിക്കും. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വലിയ വിജയത്തിന് പിന്നിൽ സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണെന്നും ജനവികാരം അദ്ദേഹത്തിന് അനുകൂലമാണെന്നുമാണ് ലീഗിന്റെ വിലയിരുത്തൽ.(Muslim League Supports VD Satheesan For Kerala CM Amid Tussle With Mathew Kuzhalnadan)
പുതിയ മന്ത്രിസഭയിൽ ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവർ മന്ത്രിമാരായേക്കും. അഞ്ചാം മന്ത്രി സ്ഥാനത്തിനായി പാർട്ടിയിൽ സമ്മർദ്ദമുണ്ടെങ്കിലും കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. വിദ്യാഭ്യാസ വകുപ്പ് ലഭിച്ചില്ലെങ്കിൽ പകരം ആരോഗ്യവകുപ്പോ റവന്യു വകുപ്പോ വേണമെന്ന ആവശ്യവും ലീഗ് ഉയർത്തിയേക്കും.
കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ലീഗ് നേതാക്കൾ പരസ്യമായി ഒരു ചേരിതിരിവ് ഉണ്ടാക്കാതിരുന്നിട്ടും ഇത്തരമൊരു വിമർശനം നടത്തിയത് അനാവശ്യമാണെന്നാണ് പാർട്ടിയുടെ നിലപാട്.
Story Summary
The Muslim League has reaffirmed its support for V.D. Satheesan as Kerala’s Chief Minister and plans to convey this to the Congress High Command. While the party has shortlisted four potential ministers, including P.K. Kunhalikutty, tensions have risen within the UDF following Mathew Kuzhalnadan’s remark against League’s involvement in Congress’s internal matters.

