HomeKeralaമധ്യപ്രദേശ് പോലീസിന് പിടികൊടുക്കാതെ കുംഭമേള വൈറൽ താരം | Kumbh Mela

മധ്യപ്രദേശ് പോലീസിന് പിടികൊടുക്കാതെ കുംഭമേള വൈറൽ താരം | Kumbh Mela

കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം നിയമപോരാട്ടത്തിലേക്ക്. പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിൽ മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മൊഴി നൽകാൻ പെൺകുട്ടി വിസമ്മതിച്ചു. തന്നെ ബലമായി കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നും കേരള പോലീസിന്റെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി പരാതി നൽകി.(Madhya Pradesh police couldn’t find Kumbh Mela viral star in Kerala )

മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ തമ്പടിച്ചിട്ടുണ്ടെങ്കിലും അവർക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടിയും ഭർത്താവും. ടവർ ലൊക്കേഷൻ പ്രകാരം കൊച്ചിയിൽ തന്നെയുണ്ടെങ്കിലും പെൺകുട്ടി നിലവിൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായാണ് സൂചന.

മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാൻ ദമ്പതികൾ ആലോചിക്കുന്നുണ്ട്. കോടതിയിൽ നേരിട്ട് ഹാജരായി രഹസ്യമൊഴി നൽകാനാണ് ഇവരുടെ നീക്കം. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും സ്വമനസ്സാലെയാണ് വിവാഹം കഴിച്ചതെന്നും പെൺകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Clickable Info Box