കൊച്ചി: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി-കെ.എസ്.യു തർക്കം രൂക്ഷമായി തുടരുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി തേവര എസ്.എച്ച് കോളേജിൽ നടന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്.(CM VD Satheeshan Avoids KSU President Aloysius Xavier At Kochi Event)
മുഖ്യമന്ത്രിയായ ശേഷം സതീശൻ ആദ്യമായാണ് തന്റെ പഴയ കലാലയത്തിൽ എത്തിയത്. എന്നാൽ, ചടങ്ങിൽ സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി, തന്നെ കാണാൻ കാത്തുനിന്ന അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങുകയായിരുന്നു.
കോളേജ് പരിപാടിയുടെ വേദിയിൽ വി.ഡി. സതീശൻ തന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ചു. കോളജിൽ പഠിച്ച കാലത്ത് ചെയ്ത കാര്യങ്ങളെല്ലാം ഇവിടെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ഇവിടെ മാധ്യമങ്ങളുണ്ട്. അവർക്ക് ഒരു വർഷത്തേക്കുള്ള വാർത്തയാവും അത്. ഈ സ്റ്റേജിൽ നിന്നാണ് ഞാൻ സംസാരിക്കാൻ പഠിച്ചത്. എന്റെ അത്രയും ഈ സ്റ്റേജിൽ കയറി പ്രസംഗിച്ച മറ്റൊരു വിദ്യാർത്ഥിയും ഈ കോളേജിൽ ഉണ്ടാവില്ല, സതീശൻ പറഞ്ഞു.
Story Summary
Amidst the ongoing rift between the leadership and KSU, Chief Minister V.D. Satheeshan and KSU State President Aloysius Xavier attended the same event at SH College, Kochi. Satheesh, visiting his alma mater for the first time after becoming Chief Minister, shared nostalgic memories of his college days but left the venue without acknowledging or meeting Aloysius, who was waiting to see him.


