മലപ്പുറം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ പാർട്ടി മുൻകൂർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുന്നണിയിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അന്തിമ തീരുമാനത്തിൽ എല്ലാ കാര്യങ്ങളിലും വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു.(Kerala Cabinet Formation Updates, Panakkad Sadiq Ali Shihab Thangal On IUML Ministers Count )
വി. ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകളും തങ്ങൾ തള്ളി. കോൺഗ്രസ് ഹൈക്കമാൻഡ് എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. അതിൽ ലീഗിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല. ലീഗിനെതിരെ ഉയരുന്ന രാഷ്ട്രീയ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, “കായുള്ള മരത്തിലേ ആളുകൾ കല്ലെറിയൂ” എന്നായിരുന്നു തങ്ങളുടെ തനത് ശൈലിയിലുള്ള മറുപടി.
പുതിയ മന്ത്രിസഭയിൽ കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, കോഴിക്കോടും കേരളത്തിലല്ലേ, അപ്പോൾ കോഴിക്കോട് നിന്നും മന്ത്രി ഉണ്ടാകേണ്ടതല്ലേ എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. എന്നാൽ, ഇത്തവണ മുസ്ലിം ലീഗിന് വനിതാ മന്ത്രിയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ സാദിഖലി ശിഹാബ് തങ്ങൾ തയ്യാറായില്ല.
Story Summary
Panakkad Sadiq Ali Shihab Thangal stated that IUML has not made any advance claims regarding its ministerial berths in the new UDF cabinet. He clarified that the final decisions will emerge after the ongoing bilateral talks and denied reports that IUML pressured the Congress High Command to select VD Satheesan as Chief Minister.

