തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം മഞ്ചവിളാകത്ത് അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. രമ്യയുടെ വീട്ടിലാണ് അസാധാരണമായ ഈ അതിക്രമം നടന്നത്. വീടിന്റെ പ്രധാന വാതിലിന്റെ ഹാൻഡിലിലേക്ക് വൈദ്യുത മീറ്ററിൽ നിന്നും നേരിട്ട് വയർ വലിച്ച് ഘടിപ്പിച്ചായിരുന്നു നീക്കം.(Neyyattinkara Shocking Murder Attempt Family Electrocuted Through Front Door Handle)
രാവിലെ വാതിൽ തുറക്കാൻ ശ്രമിച്ച രമ്യയുടെ മൂത്ത മകൻ അലൻ (13) തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെഎസ്ഇബി മീറ്ററിൽ നിന്നും വാതിലിന്റെ ഇരുമ്പ് പിടിയിലേക്ക് വയർ ചുറ്റി വെച്ചിരിക്കുന്നത് കണ്ടെത്തിയത്.
ഉടനടി തന്നെ വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോക്കേറ്റു വീണ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തയ്യൽ തൊഴിലാളിയായ രമ്യയും രണ്ട് മക്കളും മാത്രമാണ് ഈ വീട്ടിൽ താമസം. വെള്ളിയാഴ്ച രാത്രി 12 മണി വരെ താൻ ഉണർന്നിരുന്ന് തയ്യൽ ജോലി ചെയ്തിരുന്നുവെന്നും ആ സമയം വരെ സംശയാസ്പദമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും രമ്യ പറഞ്ഞു.
Story Summary
In a shocking incident near Neyyattinkara, an attempt was made to murder a woman and her two children by connecting a live electric wire from the meter to their front door handle. The woman’s 13-year-old son, Alan, survived with injuries after being thrown away by an electric shock while opening the door. Marayamuttom police have registered a case and initiated a probe into the incident.

