HomeKeralaഓപ്പറേഷൻ തൂഫാന് 10 കോടി, കിഫ്ബിക്കായി വിദഗ്ധ സമിതി, EV കാറുകൾക്ക്...

ഓപ്പറേഷൻ തൂഫാന് 10 കോടി, കിഫ്ബിക്കായി വിദഗ്ധ സമിതി, EV കാറുകൾക്ക് നികുതി ഇളവ്: വിപുലമായ വികസന പദ്ധതികളുമായി UDF സർക്കാരിൻ്റെ കന്നി ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വാഹന പ്രേമികൾക്കും സ്ത്രീകൾക്കും ആശ്വാസമാകുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കുന്നതിനായി നികുതിയിൽ ഇളവ് വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ, സ്ത്രീസുരക്ഷ മുൻനിർത്തി ‘മകൾക്കൊപ്പം’ എന്ന പേരിൽ പുതിയ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(Kerala Budget 2026 Electric Vehicle Tax Cuts and Women Safety Project)

പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളുടെ നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തി. 10 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതി 5 ശതമാനത്തിൽ നിന്നും 3 ശതമാനമായി കുറച്ചു. 10 മുതൽ 15 ലക്ഷം രൂപ വരെയുള്ളവയുടെ നിലവിലെ നികുതി നിരക്കിൽ മാറ്റമില്ല. 15 മുതൽ 20 ലക്ഷം രൂപ വരെയുള്ളവയുടെ നികുതി 8 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചു.

കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ‘മകൾക്കൊപ്പം’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. കുറ്റകൃത്യങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തി.

സംസ്ഥാന ബജറ്റിൽ ആരോഗ്യ, കായിക, സാമൂഹിക മേഖലകൾക്ക് വൻ ഊന്നൽ. റബർ താങ്ങുവില 250 രൂപയായി വർധിപ്പിച്ചതിന് പുറമെ, ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 2076 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി 100 കോടി രൂപയും നീക്കിവെച്ചു.

കേരളത്തെ മികച്ച ആരോഗ്യ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനായി ‘റീച്ച് കേരള’ പദ്ധതി നടപ്പിലാക്കും. കാസർകോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം വേഗത്തിലാക്കും. 40 വയസ്സിന് മുകളിലുള്ളവർക്കായി രോഗനിർണ്ണയ കേന്ദ്രങ്ങളും, ആദിവാസി ജനവിഭാഗങ്ങൾക്കായി പ്രത്യേക ചികിത്സാ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

കായിക-യുവജനക്ഷേമത്തിനായി 177 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. 2036-ലെ ഒളിംപിക്സ് ലക്ഷ്യമിട്ട് താരങ്ങളെ പരിശീലിപ്പിക്കാൻ ‘വിഷൻ 2036’ പദ്ധതി നടപ്പിലാക്കും. മലബാറിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി രൂപയും, കോളേജ് ക്യാമ്പസുകളിലെ കളിസ്ഥലങ്ങൾ നവീകരിക്കുന്നതിനും തുക അനുവദിച്ചു.

അന്തരിച്ച പ്രിയതാരം സലിം കുമാറിന്റെ സ്മരണാർത്ഥം കൊച്ചിയിൽ സ്മാരകം നിർമ്മിക്കാൻ 1 കോടി രൂപ അനുവദിച്ചു. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ‘മകൾക്കൊപ്പം’ എന്ന പേരിൽ പുതിയ പദ്ധതി. ഭിന്നശേഷിക്കാർക്ക് പൊതുസ്ഥലങ്ങളിൽ റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. അർഹരായ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനും ഇ-ഗ്രാന്റുകൾ സമയബന്ധിതമായി വിതരണം ചെയ്യാനും തീരുമാനമായി.

ഗവേണൻ‌സ് വിത്ത് എംപതി കാഴ്ചവച്ച് പുതുയുഗ വികസിത കേരളം ഒരുമിച്ച് സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശ്രീനാരായണ ഗുരുദേവന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പരിഷ്കരിക്കും. പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് നിരക്കും ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്കും കുറച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ അബ്കാരി നിയമം ഭേദഗതി ചെയ്തിരുന്നു. 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഇതില്‍ പരിഗണിച്ചത്. 10 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 125 ശതമാനവും 10-20 ശതമാനം വരെ 175 ശതമാനവും നികുതി ഏര്‍പ്പെടുത്തി.

Story Summary

The state budget introduces significant tax reductions for electric vehicles to promote green mobility, with rates dropping for cars under ₹10 lakh and those in the ₹15-20 lakh range. Additionally, the government has launched project to ensure zero tolerance for violence against women and children, alongside funding for ‘Operation Toofan’ and a new expert committee for KIIFB.

WhatsApp Channel Banner

Latest updates

‘ബർഫി ചെയ്യാൻ കഴിയുമെങ്കിൽ അനിമലും ചെയ്യാം, രാമനായും അഭിനയിക്കാം’;...

മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണയിൽ രൺബീർ കപൂർ ശ്രീരാമനായി എത്തുന്നതിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി പഴയകാല സീതാ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ദീപിക ചിഖാലിയ (Dipika...

തിരുവനന്തപുരം നഗരസഭയിൽ നിർണായക കൗൺസിൽ യോഗം ആരംഭിച്ചു: R...

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നിർണായക കൗൺസിൽ യോഗം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി സെൻസസ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും യോഗത്തിൽ നഗരസഭ ആദരിച്ചു.(Thiruvananthapuram Corporation council tension over KAAPA...

ഗാൽവാൻ സംഘർഷത്തിനു ശേഷം ആദ്യമായി ഷീ ജിൻപിങ് ഇന്ത്യയിലേക്ക്:...

ന്യൂഡൽഹി: സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിക്ക് ചൈന പൂർണ്ണ...

ചൂരൽമല ദുരന്ത രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകിയവരെ ആദരിച്ച് ഇ.ആർ.എഫ്....

റിപ്പോർട്ട്: അൻവർ ഷരിഫ് പോത്തുകല്ല്: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തകാലത്ത് രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകി ഒപ്പം നിന്നവരെ എമർജൻസി റെസ്‌ക്യു ഫോഴ്‌സ് (ഇ.ആർ.എഫ്.) ആദരിച്ചു. രണ്ടുവർഷം മുൻപ് നടന്ന ചൂരൽമല ദുരന്തത്തിൽ...

കാവേരി നദീജല തർക്കം: തമിഴ്‌നാടിന് വെള്ളം തുറന്നുവിടാനുള്ള ഉത്തരവിനെതിരെ...

ബെംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് ദിനംപ്രതി 3,500 ക്യൂസെക്സ് വെള്ളം വീതം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ കർണാടകയിൽ പ്രക്ഷോഭം ശക്തമാകുന്നു. വിഷയം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...