Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKerala'FCRA ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നു, പിൻവലിക്കണം': പ്രധാനമന്ത്രിക്ക് കത്തയച്ച് KC...

‘FCRA ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നു, പിൻവലിക്കണം’: പ്രധാനമന്ത്രിക്ക് കത്തയച്ച് KC വേണുഗോപാൽ MP | KC Venugopal

🎙️ Latest Podcast

തിരുവനന്തപുരം : എഫ്‌സിആർഎ (FCRA) ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെയും സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് കെ.സി. വേണുഗോപാൽ എംപി. ഭേദഗതികൾ ഉടനടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(KC Venugopal Demands Withdrawal Of FCRA Rule Amendments In Letter To PM Modi)

2026 മാർച്ചിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ് പരാജയപ്പെട്ട ഭേദഗതികൾ, ഇപ്പോൾ ചട്ടങ്ങളിലൂടെ ‘പിൻവാതിലിലൂടെ’ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലൈസൻസ് റദ്ദാക്കപ്പെട്ടതോ കാലാവധി കഴിഞ്ഞതോ ആയ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ചട്ടങ്ങൾ.

 

കടുത്ത സാമ്പത്തിക പിഴകൾ ചുമത്തി ചെറിയ എൻജിഒകളെ സാമ്പത്തികമായി തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടാതെ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വെളിപ്പെടുത്തണമെന്ന നിർദ്ദേശം നിരീക്ഷണങ്ങൾ വർധിപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഈ നടപടി പിൻവലിച്ച്, ഭയമോ ഭീഷണിയോ കൂടാതെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Summary

MP K.C. Venugopal has written to Prime Minister Narendra Modi demanding the immediate withdrawal of the latest FCRA rule amendments, arguing they threaten the autonomy of civil society organizations and minority institutions. Venugopal criticized the government for attempting to bypass parliamentary procedure by implementing controversial provisions through executive rules.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.