HomeKeralaഅളവിലേറെ വെടിമരുന്ന് സൂക്ഷിച്ചു: പാറമേക്കാവിൻ്റെ പടക്ക നിർമാണശാല ഉടമയ്‌ക്കെതിരെ കേസ് | Fireworks

അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചു: പാറമേക്കാവിൻ്റെ പടക്ക നിർമാണശാല ഉടമയ്‌ക്കെതിരെ കേസ് | Fireworks

പാലക്കാട്: അധികമായി വെടിമരുന്ന് സൂക്ഷിച്ചതിന് പാലക്കാട് മുതലമടയിലെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്തു. പാറമേക്കാവിന്റെ മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയുടെ ഉടമയും കോട്ടയം സ്വദേശിയുമായ ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പോലീസ് കേസെടുത്തത്.(Case filed against Paramekkavu fireworks factory owner for storing excessive amount of ammunition)

ചിറ്റൂർ തഹസിൽദാർ നടത്തിയ പരിശോധനയിൽ നിർമാണശാലയിൽ നിയമവിരുദ്ധമായി കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. തഹസിൽദാർ നൽകിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തുടർനടപടികൾ സ്വീകരിച്ചത്.

Clickable Info Box