Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaചിറയിൻകീഴിൽ 8 വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ചികിത്സാപ്പിഴവ് ആരോപണം...

ചിറയിൻകീഴിൽ 8 വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ചികിത്സാപ്പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി | Snakebite

🎙️ Latest Podcast

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ എട്ട് വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഉയർന്ന ചികിത്സാപ്പിഴവ് ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുട്ടിക്ക് നൽകിയ പ്രാഥമിക ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ശാസ്ത്രീയമായ പരിശോധനകൾ നടത്തിയിരുന്നുവെന്നും ആശുപത്രി വിശദീകരിച്ചു.(8-year-old boy dies of snakebite in Trivandrum, Hospital denies allegations of medical malpractice)

കുട്ടിക്ക് എന്താണ് കടിച്ചതെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ‘ബ്ലഡ് ക്ലോട്ട് ടെസ്റ്റ്’ നടത്തിയിരുന്നു. സാധാരണയായി 20 മിനിറ്റിനുള്ളിൽ രക്തം കട്ടപിടിച്ചില്ലെങ്കിൽ മാത്രമേ ആന്റി വെനം നൽകാറുള്ളൂ. എന്നാൽ കുട്ടിയുടെ രക്തം 10 മിനിറ്റിനുള്ളിൽ തന്നെ കട്ടപിടിച്ചതിനാൽ ആന്റി വെനം നൽകേണ്ട സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടിയുടെ നില തൃപ്തികരമായിരുന്നു. എന്നാൽ പിന്നീട് കുട്ടി ഛർദ്ദിച്ചതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ആവശ്യമായ എല്ലാ പരിശോധനകളും കൃത്യമായി നടത്തിയിരുന്നുവെന്നും ചികിത്സാ നടപടികളിൽ അപാകതയില്ലെന്നുമാണ് സൂപ്രണ്ട് വ്യക്തമാക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.