HomeEditors Pickഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ്; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക് |...

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ്; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക് | Congress Joins TVK Alliance

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി കോൺഗ്രസ് (Congress Joins TVK Alliance). പതിറ്റാണ്ടുകളായുള്ള ഡിഎംകെ ബന്ധം ഉപേക്ഷിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (TVK) പിന്തുണ നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. ഇതോടെ 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തിയ വിജയ്‌ക്ക് ഭരണം ഉറപ്പിക്കാനായി.

ചൊവ്വാഴ്ച രാത്രി നടന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് ഈ തീരുമാനമെടുത്തത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട സാഹചര്യത്തിൽ, 5 സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ വിജയ്‌ക്ക് കരുത്താകും.

ബിജെപിയെയോ എൻഡിഎ സഖ്യകക്ഷികളെയോ ഭരണത്തിൽ പങ്കാളികളാക്കരുത് എന്ന കർശന നിബന്ധനയോടെയാണ് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ നീക്കത്തെ ‘പിന്നിൽ നിന്നുള്ള കുത്ത്’ എന്നാണ് ഡിഎംകെ വക്താക്കൾ വിശേഷിപ്പിച്ചത്. ഇതോടെ 22 വർഷം നീണ്ടുനിന്ന ഡിഎംകെ-കോൺഗ്രസ് സഖ്യം തകർന്നു.

കോൺഗ്രസിന് പുറമെ ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന മറ്റ് ചെറിയ പാർട്ടികളും വിജയ്‌യെ പിന്തുണയ്ക്കാൻ ഒരുങ്ങുകയാണ്.
രണ്ട് വീതം സീറ്റുകളുള്ള ഇടത് പാർട്ടികളും വിജയ്‌ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.രണ്ട് സീറ്റുകളുള്ള വിസികെയും ടിവികെ സർക്കാരിനെ പിന്തുണച്ചേക്കും. നാല് സീറ്റുകളുള്ള പിഎംകെയും സഖ്യത്തിന്റെ ഭാഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം വിജയ് തമിഴ്‌നാട് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. കോൺഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെ സഖ്യത്തിന്റെ അംഗസംഖ്യ 118 കടക്കും. മെയ് 7-ന് (വ്യാഴാഴ്ച) വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി ആദ്യ അങ്കത്തിൽ തന്നെ ഭരണത്തിലേറുന്ന വിജയ്‍യുടെ ഈ നേട്ടം തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Summary: In a historic shift, the Congress party has decided to end its 22-year-old alliance with the DMK to support Vijay’s Tamilaga Vettri Kazhagam (TVK) in forming a government. With TVK winning 108 seats and the Congress securing 5, the alliance is nearing the majority mark of 118. Smaller parties like the CPI, CPM, and VCK are also likely to join the secular front led by Vijay. The DMK has reacted sharply, calling the move a “betrayal.”

WhatsApp Channel Banner

Latest updates

PSC പരീക്ഷാ ക്രമക്കേട്: നടന്നത് ആസൂത്രിത അട്ടിമറി, തട്ടിപ്പ്...

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. 90-ഓളം പരീക്ഷകളെക്കുറിച്ച് പരാതി ലഭിച്ച സാഹചര്യത്തിലാണ് എസ്.ഐ.ടിയെ വിപുലീകരിക്കുന്നത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന...

രാമായണ ട്രെയിലർ പുറത്ത്: രൺബീർ-സായ് പല്ലവി രാമ-സീതയായി തിളങ്ങുമ്പോൾ...

വർഷങ്ങളായി സിനിമാപ്രേമികൾ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നേരത്തെ പുറത്തുവന്ന ടീസറിൽ രൺബീർ കപൂർ അവതരിപ്പിക്കുന്ന ശ്രീരാമനായിരുന്നു പ്രധാന ആകർഷണമെങ്കിൽ, പുതിയ ട്രെയിലറിൽ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റുന്നത്...

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു: പവന് ഇന്ന് 600 രൂപ...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 600 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയിലെത്തി. ഗ്രാമിന് 75 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ...

‘പാകിസ്താൻ കശ്മീർ’ എന്ന പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നത്; ന്യൂയോർക്ക് ടൈംസിനെതിരെ...

വാഷിങ്ടൺ: പാകിസ്താൻ അധിനിവേശ കശ്മീരിനെ (PoK) ‘പാകിസ്താൻ കശ്മീർ’ എന്ന് വിശേഷിപ്പിച്ച ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ടിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത്. ഈ പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായി തെറ്റായതുമാണെന്ന് യുഎസിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി....

പാക് സ്വദേശി നിർദേശം നൽകി: തായ്‌ലൻഡിൽ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ...

ബാങ്കോക്ക്: തായ്ലൻഡിൽ അവധിക്കാല ആഘോഷത്തിനെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കി നിർത്തി കോടികൾ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ അഞ്ച് ഇന്ത്യക്കാരെ തായ്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തു. ബാംങ്കോക്കിലെ ഖ്ലോങ് താൻ ജില്ലയിലെ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...