കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 600 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയിലെത്തി. ഗ്രാമിന് 75 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 13,230 രൂപയായി.(Gold Price Hikes In Kerala Increases By 600 Per Sovereign)
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണവില കുതിച്ചുയരാൻ ഇടയാക്കിയത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
Gold prices in Kerala witnessed a sharp hike today, increasing by Rs 600 per sovereign to reach Rs 1,05,840. The price per gram also rose by Rs 75, bringing the rate to Rs 13,230 per gram across the state.


