HomeNational''ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും കാണില്ല''; ക്രൂരമായി...

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും കാണില്ല”; ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇരകളുടെ ശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; ശവ ശരീരം വീട്ടിനുറുക്കി കഷണങ്ങളാക്കി ഓവുചാലിൽ തള്ളും; രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പര | Nithari Murder Case

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും തന്നെ കണ്ടിട്ടില്ല. അവർ എവിടെപ്പോയെന്നോ അവർക്ക് എന്ത് പറ്റിയെന്നോ ആർക്കും അറിയില്ല. പത്ത് വയസ്സിനും പതിനഞ്ച് വയസ്സിനുമിടയിലുള്ള ഒട്ടനവധി കുഞ്ഞുങ്ങളെയാണ് വാട്ടർ ടാങ്കിന് സമീപത്ത് നിന്നും കാണാതെ പോയത്. വീട്ടുകാരും ഗ്രാമവാസികളും ഒരുപോലെ തിരച്ചിൽ നടത്തിയെങ്കിലും ആ കുഞ്ഞുങ്ങളെ കണ്ടെത്തുവാൻ സാധിച്ചില്ല. പോലീസിൽ പരാതിപ്പെട്ടെങ്കിലും കുട്ടികളെ കുറിച്ച് യാതൊരു തുമ്പും ലഭിക്കുന്നില്ല.(Nithari Murder Case)

കുടിയേറ്റ തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും തിങ്ങി പാർക്കുന്ന ചെറു ഗ്രാമം, അതായിരുന്നു നിഥാരി. ഗ്രാമത്തിലെ സാധാരണക്കാരുടെ വീടുകളിൽ അശാന്തി പടർന്നു പിടിച്ചിട്ട് രണ്ടു വർഷത്തോളമായി. നിഥാരിയിൽ നിന്നും കഴിഞ്ഞ രണ്ടു വർഷകാലം കൊണ്ട് കാണാതെ പോയത് പതിനേഴോളം കുഞ്ഞുങ്ങളാണ്. വീട്ടുകാർ കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിൽ പോലും വിടാതെയായി. ഗ്രാമത്തിൽ നിന്നും ഓരോ തവണയും കുട്ടികളെ കാണാതെ പോകുമ്പോഴും വീട്ടുകാർ പോലീസിൽ പരാതിപ്പെടുന്നു. കുട്ടികൾ വീട് വിട്ട് ഓടിപ്പോയതാകും, കുറച്ചു നാളുകൾ കഴിയുമ്പോൾ തിരികെയെത്തും എന്നായിരുന്നു പോലീസുകാരുടെ നിത്യപല്ലവി.

മാർച്ച് മാസം, സെക്ടർ -31നോട് ചേർന്നുള്ള മൈതാനത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അടുത്തുള്ള ഓവുചാലിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ ലഭിക്കുന്നു. കുട്ടികൾ കവർ തുറന്നപ്പോൾ കണ്ടതോ, വെട്ടിമുറിച്ച മനുഷ്യന്റെ കൈകൾ. വിവരം ഉടനെ തന്നെ പോലീസിൽ അറിയിക്കുന്നു. എന്നാൽ, ഇത് മനുഷ്യന്റെ മാംസമല്ല മറിച്ച് ഏതോ മൃഗത്തിന്റേതാണ് എന്ന് പറഞ്ഞ് പോലീസ് ആ സംഭവത്തെ തള്ളുകയായിരുന്നു. അഴുകിയ കൈകൾ കണ്ടുകിട്ടിയത് സെക്ടർ-31ലെ ഡി-5 എന്ന വീട്ട് പരിസരത്ത് നിന്നായിരുന്നു.
എന്നാൽ, അധികം വൈകാതെ നിഥാരിയിൽ നിന്നും പായൽ എന്ന ഇരുപത്തിരണ്ടുകാരിയെ കാണാതെയാകുന്നു. പായൽ അവസാനമായി പോയത് സെക്ടർ-31ലെ ഡി-5 എന്ന വീട്ടിലേക്കായിരുന്നു. മകളെ കാണ്മാനില്ല എന്ന പരാതിയുമായി പായലിന്റെ പിതാവ് പോലീസ് സ്റ്റേഷനിൽ എത്തുന്നു. എന്നാൽ പതിവ് പോലെ പോലീസ് ഈ പരാതിയും പോലീസ് മുഖവിലയ്ക്ക് എടുത്തില്ല. അതോടെ പായലിന്റെ പിതാവ് ഡി-5 ലെ വീട്ടിൽ മകളെ തിരക്കിയെത്തുന്നു.

ഡി-5 ലെ വീട് മോനീന്ദർ സിംഗ് പാന്ഥർ (Moninder Singh Pandher) എന്ന സമ്പന്നന്റെതായിരുന്നു. മോനീന്ദർ സിംഗിനെ തിരക്കി പായലിന്റെ പിതാവ് ആ വീട്ടിൽ എത്തുന്നു. എന്നാൽ മോനീന്ദർ സിംഗും കുടുംബവും മറ്റൊരിടത്തതാണ് താമസം. മാസത്തിൽ ഒന്നോ രണ്ടോ തവണയെ ഈ വീട്ടിലേക്ക് ആ മനുഷ്യൻ വരാറുള്ളൂ. നിലവിൽ വീട്ടുജോലിക്കാരൻ സുരേന്ദ്ര കോലി (Surendra Koli) മാത്രമാണ് വീട്ടിൽ ഉള്ളത്. മോനീന്ദർ സിംഗിനെ കാണാൻ കഴിയാത്തത് കൊണ്ട് തന്നെ പായലിന്റെ പിതാവ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയുന്നു. തന്റെ മകളുടെ തിരോധാനവും കൂട്ടത്തിൽ നിഥാരിയിൽ നിന്നും കാണാതെ പോയ മറ്റു കുട്ടികളുടെ വിവരങ്ങളും അതിൽ ആ മനുഷ്യൻ കൂട്ടിച്ചേർത്തു. പായലിന്റെ പിതാവ് നൽകിയ പരാതിയിൽ ഉടൻ നടപടി സ്വീകരിക്കാൻ കോടതി നിർദേശിക്കുന്നു, അതോടെ പോലീസ് പായലിന്റെ തിരോധാനത്തിൽ കേസ് എടുക്കുന്നു. പായലിന്റെ കോൾ ഹിസ്റ്ററി പരിശോധിച്ച പോലീസിന് സുപ്രധാനമായ ഒരു തുമ്പ് ലഭിക്കുന്നു. പായലിനെ കാണാതെയായ അതെ ദിവസം രാവിലെ ഡി-5 ലെ വീട്ടിൽ നിന്നും പായലിന്റെ ഫോണിലേക്ക് ഒരു കോൾ വന്നിട്ടുണ്ട്. അതോടെ പോലീസ് ഡി-5 ലെ മോനീന്ദർ സിംഗിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തുന്നു.

മോനീന്ദർ സിംഗിനോട് പായലിനെ അറിയാമോ എന്ന ചോദ്യത്തിന് അറിയില്ല എന്ന മറുപടിയാണ് അയാൾ ആദ്യം നൽകിയത്. എന്നാൽ പോലീസ് വീണ്ടും ചോദ്യം അവർത്തിച്ചതോടെ തനിക്ക് പായലിനെ അറിയാം എന്ന് അയാൾ സമ്മതിക്കുന്നു. പായൽ പലപ്പോഴും തന്റെ ഡി-5 ലെ വീട്ടിൽ വരാറുണ്ടെന്നും, അവൾ ഒരു ലൈംഗിക തൊഴിലാളിയാണ് എന്ന് മറുപടിയാണ് മോനീന്ദർ നൽകിയത്. എന്നാൽ, പായലിന്റെ പിതാവ് തന്നെയാണ് മകളെ മോനീന്ദർ സിംഗിന് കാഴ്ചവച്ചത്. മോനീന്ദർ പറഞ്ഞത് സത്യമാണോ എന്ന് അറിയാൻ പായലിന്റെ പിതാവിനെയും പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുന്നു. മോനീന്ദർ പറഞ്ഞതൊക്കെ സത്യമാണോ എന്ന് തിരക്കുന്നു, പായലിന്റെ പിതാവ് മോനീന്ദർ പറഞ്ഞത് ഒന്നും തന്നെ നിഷേധിക്കുന്നില്ല.

എന്നാൽ പായലിനെ കാണാതെയായ ദിവസം മോനീന്ദർ സിംഗ് അയാളുടെ നാട്ടിലായിരുന്നു. വീട്ടിൽ ജോലിക്കാരൻ മാത്രമാണ് അന്ന് വീട്ടിൽ ഉണ്ടായിരുന്നത്. അന്ന് താൻ പായലിനെ വീട്ടിലേക്ക് വിളിച്ചിട്ടില്ല എന്ന് മോനീന്ദറും വ്യക്തമാകുന്നു. എങ്കിൽ പിന്നെ ആരാകും പായലിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ? ഈ ചോദ്യം ഒടുവിൽ പോലീസിനെ കൊണ്ടെത്തിക്കുന്നത് ഡി-5 ലെ ജോലിക്കാരൻ സുരേന്ദ്ര കോലിയിലേക്കാണ്. എന്നാൽ പോലീസ് സുരേന്ദ്ര കോലിയെ തിരക്കി ഡി-5 ൽ എത്തിയപ്പോഴേക്കും അയാൾ സ്ഥലം വിട്ടിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കോലിയെ പോലീസ് അറസ്റ്റ് ചെയുന്നു. പിന്നാലെ മോനീന്ദർ സിംഗിനെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നു. മോനീന്ദർ സിംഗും സുരേന്ദ്രർ കോലിയും പോലീസ് കസ്റ്റഡിയിലാണ്, ഇരുവരെയും പായലിന്റെ തിരോധനവുമായി ബന്ധപ്പെട്ടാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്ന് വിവരം നിഥാരിയിൽ പരക്കുന്നു. ഇനി തങ്ങളുടെ മക്കളുടെ തിരോധാനത്തിന് പിന്നിലും ഇവർ തന്നെയാണോ എന്ന സംശയം ആ ഗ്രാമത്തിലെ പല മനുഷ്യരുടെ ഉള്ളിലും ജനിക്കുന്നു. അതോടെ ഗ്രാമത്തിലെ ഏതാനം മനുഷ്യർ ഡി- 5 ന് സമീപം തിരച്ചിൽ നടത്താൻ തീരുമാനിക്കുന്നു. കാണാതെപോയ തങ്ങളുടെ മക്കൾ ആ വീട്ടിലിനുള്ളിൽ ഉണ്ടാകും എന്ന പ്രതീക്ഷയായിരുന്നു അപ്പോഴും അവരുടെ ഉള്ളിൽ.

വീടിനു സമീപത്തെ ഓവുചാലിൽ അവർ പരിശോധന നടത്തുന്നു, ഇതിനിടയിൽ നന്നേ വലിപ്പമുള്ള ഒരു വലിയ ചാക്ക് കേട്ട് അവർക്ക് ചാലിൽ നിന്നും ലഭിക്കുന്നു. അത് തുറന്ന് പരിശോധിച്ച ആ മനുഷ്യർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയാണ്. ചാക്കിൽ മനുഷ്യന്റെ വെട്ടിനുറുക്കിയ അസ്ഥികൂടങ്ങൾ. ഒറ്റനോട്ടത്തിൽ തന്നെ ആ അസ്ഥികൾ ചെറിയ കുഞ്ഞുങ്ങളുടേതാണ് എന്ന് വ്യക്തമായി. ഡി- 5 ൽ നിന്നും മനുഷ്യന്റെ അസ്ഥി ലഭിച്ച വാർത്ത കാട്ടുതീ പോലെ നാടെങ്ങും പടർന്നു. നാട്ടുകാർ അവിടേക്ക് ഇരച്ചെത്തി. നിമിഷ നേരം കൊണ്ട് വാർത്താമാധ്യമങ്ങൾ ആ വീടിന് ചുറ്റും വളഞ്ഞു. കുഞ്ഞുങ്ങളെ കാണാതെയായ മാതാപിതാക്കൾ സ്വന്തം മക്കളുടെ ഫോട്ടോകളും കൈയിലേന്തി ആ വീടിന്റെ മുന്നിൽ നിരന്നു.

കേസിന്റെ ഗതി മാറിയത് മനസിലാക്കിയ പോലീസ് മോനീന്ദറിനെ ചോദ്യം ചെയുന്നു. അയാൾ ആദ്യം പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു. തനിക്ക് ഈ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന്. അതോടെ അന്വേഷണം സുരേന്ദ്രർ കോലിയിലേക്ക് തിരഞ്ഞു. ആദ്യമൊക്കെ താൻ ഒന്നും ചെയ്തിട്ടില്ല എന്ന് മൊഴി നൽകിയ കോലി പതിയെ സത്യം പറയാൻ തുടങ്ങി. ഒൻപത് പെൺകുട്ടികളെയും, രണ്ടു ആൺകുട്ടികളെയും, അഞ്ച് സ്ത്രീകളെയും താൻ ആ വീട്ടിലേക്ക് തട്ടിക്കൊണ്ടു വന്നിട്ടുണ്ട്. അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം, ഇരകളുടെ ശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുടുന്നു. തുടർന്ന് ശവ ശരീരം വീട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുന്നു. ഇങ്ങനെ കൊലപ്പെടുത്തിയ ഇരകളുടെ മാംസം പലപ്പോഴും പാകം ചെയ്ത ഭക്ഷിച്ചതായും അയാൾ ഏറ്റുപറയുന്നു. അന്ന് പായലിനെയും കൊലപ്പെടുത്തിയത് കോലി തന്നെ. മൂന്ന് വയസ്സുള്ള കുഞ്ഞ് മുതൽ 26 വയസ്സുള്ള സ്ത്രീവരെയായിരുന്നു കോലിയുടെ ഇരകൾ. കോലി ചെയ്തുകൂട്ടിയ കുറ്റങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ല എന്ന് മോനീന്ദർ വ്യക്തമാകുന്നു. എന്നാൽ താൻ മോനീന്ദറിന്റെ നിർദേശപ്രകാരമാണ് കൊലകൾ ചെയ്ത കൂട്ടിയത് എന്നും. മോനീന്ദർ കുട്ടികളെ ഉപദ്രവിച്ച ശേഷം താനും അവരെ ഉപദ്രവിച്ചിരുന്നതായും. അതിന് ശേഷമാണ് കുട്ടികളെ കൊലപെടുത്തിയത് എന്നും കോലി മൊഴി നൽകുന്നു.

ഒടുവിൽ നോയിഡയിലെ കൂട്ടക്കൊല കോടതിയിൽ എത്തുന്നു. 19 കൊലപാതകങ്ങളാണ് കോലിയുടെ മേൽ ചുമത്തപ്പെട്ടത്. ഇതിൽ കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നു. മോനീന്ദറിനെതിരെ 6 കേസുകൾ ചുമത്തുന്നു. 2017 ജൂലായ് 24, ഗാസിയാബാദ് സി.ബി.ഐ. കോടതി ഇരു പ്രതികൾക്കും വധശിക്ഷ വിധിച്ചു. എന്നാൽ 2023 ഒക്ടോബറിൽ വിചാരണക്കോടതിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. പോലീസ് കാര്യക്ഷമായി കേസ് അന്വേഷിച്ചിട്ടില്ല, പ്രതികൾക്ക് എതിരെ വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല. പ്രതികളുടെ കുറ്റസമ്മതമൊഴികെ മറ്റ് ബോധ്യപ്പെടുത്തുന്ന തെളിവുകളുടെ അഭാവം മൂലമാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.

Summary: The 2006 Nithari murder case in Noida sent shockwaves across India as serial killer Surendra Koli and his employer Moninder Singh Pandher were implicated in the brutal abduction, sexual assault, murder, and dismemberment of numerous children and women behind a luxury bungalow.

WhatsApp Channel Banner

Latest updates

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? ഞാനടക്കം അദ്ദേഹത്തെ വിമർശിക്കാറുണ്ട്’:...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിൽ ഭയമെന്തിനെന്ന് ചോദിച്ച് സി പി എം നേതാവ് ഇ.പി. ജയരാജൻ. പിണറായി വിജയനെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനടക്കമുള്ളവർ പാർട്ടി കമ്മിറ്റികളിൽ അദ്ദേഹത്തെ വിമർശിക്കാറുണ്ട് എന്ന്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടി സുരക്ഷ ആവശ്യപ്പെട്ടാൽ...

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. പെൺകുട്ടി ആവശ്യപ്പെടുകയാണെങ്കിൽ സംരക്ഷണം നൽകണമെന്ന് എറണാകുളം പോലീസിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി.(Kumbh Mela viral...

അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക്...

തിരുവനന്തപുരം: വടക്കൻ ഒഡീഷയ്ക്കും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 1...

‘ദേവസ്വത്തിൻ്റെ സ്വത്തുക്കൾ ദേവന്റേത്, കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി’:...

കൊച്ചി: വാർഷിക വരവ്-ചെലവ് കണക്കുകൾ കൃത്യമായി നൽകാത്തതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കണക്കുകൾ ഓഡിറ്റ് വിഭാഗത്തിന് പൂർണ്ണമായി നൽകാത്തതിനാൽ മുഴുവൻ നടപടിക്രമങ്ങളും ഇരുട്ടിലാകുന്ന അവസ്ഥയാണെന്നും, കണക്കുകൾ സൂക്ഷിക്കുന്നതിൽ ദേവസ്വം...

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി തടഞ്ഞു: പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി...

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കരിങ്കല്ലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നീക്കം തമിഴ്‌നാട് സർക്കാർ നിരോധിച്ചു. മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് മാസത്തേക്കാണ്...

DON'T MISS

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...