HomeCrimeകന്യാകുളങ്ങരയിൽ വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും | Youth...

കന്യാകുളങ്ങരയിൽ വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും | Youth arrested for stabbing student

തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പനവൂർ സ്വദേശി സഹദ് (21) ആണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്.(Youth arrested for stabbing student in Kanyakulangara)

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പതിനാറുകാരിയെയാണ് പ്രതി ആക്രമിച്ചത്. പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ, വീടിന് സമീപത്തായി കാത്തുനിന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും കഴുത്തിനും പരിക്കേറ്റു.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.കൃത്യത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അമിതവേഗതയിൽ മറ്റൊരു വാഹനത്തിലിടിച്ചു. തുടർന്ന് കണിയാപുരത്ത് കാർ ഉപേക്ഷിച്ചശേഷം ബന്ധുവിനൊപ്പം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറ പൊലീസ് ഇയാളെ പിടികൂടിയത്.

Story Summary 

A 21-year-old man, Sahad, was arrested by Vattappara police for stabbing a 16-year-old student in Kanyakulangara after she rejected his romantic advances. The victim is currently recovering at Thiruvananthapuram Medical College Hospital with serious injuries, and the accused is set to be presented in court today.

WhatsApp Channel Banner

Latest updates

‘അൽപമെങ്കിലും നാണമുണ്ടെങ്കിൽ അമിത് ഷായുടെ രാജി ആവശ്യപ്പെടണം’; പ്രധാനമന്ത്രി...

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ ‘സംസദ് ചലോ’ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയെടുത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര...

മുത്തങ്ങ കേസിൽ 23 വർഷത്തിനു ശേഷം ചരിത്രവിധി: M...

വയനാട്: കേരള രാഷ്ട്രീയ ചരിത്രത്തെ ഉലച്ച മുത്തങ്ങ ആദിവാസി സമരത്തിനിടെ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം സുപ്രധാന വിധി പ്രഖ്യാപിച്ച് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ...

ഷെഹ്സാദ് പൂനാവാല BJP വിടുന്നു?: X ബയോ തിരുത്തി;...

ന്യൂഡൽഹി: ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നും പാർട്ടി വിടുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ തന്റെ പ്രൊഫൈൽ ബയോയിൽ നിന്ന് 'ബി.ജെ.പി ദേശീയ വക്താവ്'...

ഇറാഖിൽ നിന്ന് സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം; ഇറാന്റെ...

റിയാദ്: യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ഇറാഖിലെ സായുധസംഘങ്ങളുമായി ചേർന്ന് ഇറാഖ് ഭൂപ്രദേശത്ത് നിന്ന് സൗദി അറേബ്യക്കെതിരെ ആക്രമണം നടത്തിയതായി റിപ്പോർട്ട് (Houthis attack Saudi Arabia from Iraq). സൗദി...

സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ചു: CCTVയിൽ റെയിൻകോട്ട്...

തൃശ്ശൂർ: സംവിധായകൻ വിജീഷ് മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് അജ്ഞാതസംഘം കത്തിച്ചു. പുലർച്ചെ ഒന്നരയോടെ ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലുള്ള വിജീഷിന്റെ വീട്ടുപറമ്പിലാണ് സംഭവം.(Director Vijeesh Mani Jeep Burnt, Chavakkad Police...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...