തൃശ്ശൂർ: സംവിധായകൻ വിജീഷ് മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് അജ്ഞാതസംഘം കത്തിച്ചു. പുലർച്ചെ ഒന്നരയോടെ ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലുള്ള വിജീഷിന്റെ വീട്ടുപറമ്പിലാണ് സംഭവം.(Director Vijeesh Mani Jeep Burnt, Chavakkad Police Probe)
റെയിൻകോട്ട് ധരിച്ചെത്തിയ രണ്ടുപേർ വീട്ടിലേക്ക് അതിക്രമിച്ചുകയറി വാഹനത്തിന് തീയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ജീപ്പ് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയും ഗുരുവായൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീയണയ്ക്കുകയും ചെയ്തു. അപ്പോഴേക്കും ജീപ്പിന്റെ ഉൾഭാഗം പൂർണ്ണമായും കത്തിനശിച്ചിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Story Summary
Unidentified miscreants set fire to director Vijeesh Mani’s jeep parked in front of his house in Chavakkad, Thrissur. CCTV footage captured two men in raincoats fleeing the scene after lighting the vehicle on fire. Chavakkad police have registered a case and initiated an investigation.


