വയനാട്: കേരള രാഷ്ട്രീയ ചരിത്രത്തെ ഉലച്ച മുത്തങ്ങ ആദിവാസി സമരത്തിനിടെ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം സുപ്രധാന വിധി പ്രഖ്യാപിച്ച് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ളവരിൽ 35 പ്രതികളെയും കോടതി വെറുതെവിട്ടു.(Muthanga Protest Case Verdict 23 Years Geethanandan Acquitted Wayanad Court)
വിചാരണയ്ക്കിടെ മരണപ്പെട്ട രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. വിചാരണ നേരിട്ട മറ്റു പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് എല്ലാവരെയും വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവായത്.
വനഭൂമിയിൽ അതിക്രമിച്ചു കയറിയ വകുപ്പ് തെളിക്കാനായില്ല. 40 പ്രതികൾ ഹാജരായി. നാല് പേർ ഹാജരായില്ല. 23 മുതല്‍ 57 വരെ പ്രതികള്‍ നിരപരാധികളാണെന്നും കോടതി നിരീക്ഷിച്ചു. വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് വിധി പ്രസ്താവിച്ചത്. അതേ സമയം പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരനെന്നും കണ്ടെത്തി.
Story Summary
In a landmark verdict after 23 years, the Kalpetta Sessions Court acquitted 56 accused, including AGMS leader M. Geethanandan, in the 2003 Muthanga police constable murder case. The court found only the deceased second accused, Ashokan, guilty


