പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചിങ്ങമാസ പൂജകൾക്കും ഓണം പ്രത്യേക പൂജകൾക്കുമായി ആഗസ്റ്റ് മാസത്തിൽ നട തുറക്കും. ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16 മുതൽ 21 വരെയും, ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കായി ഓഗസ്റ്റ് 24 മുതൽ 28 വരെയുമാണ് ഭക്തർക്ക് ദർശനത്തിന് സൗകര്യമുണ്ടായിരിക്കുക.(Sabarimala Temple To Open On August 16 For Chingam Puja And Onam)
ചിങ്ങമാസത്തെയും ഓണത്തെയും പൂജകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്കായി വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഭക്തർക്ക് www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്ലോട്ടുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
Story Summary
Sabarimala Temple will open on August 16 for Chingam monthly pujas and Onam celebrations. Virtual queue booking for devotees visiting between August 16–21 and August 24–28 is now open via the official website.


