ആഗ്ര: മകളുടെ പ്രണയവിവാഹത്തിൽ പ്രകോപിതനായ അച്ഛൻ 25-കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിൽ പ്രതാപ് നഗർ സ്വദേശിയായ അങ്കിത ശർമ്മ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ വിമൽ ശർമ്മയെ (55) പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് കുടുംബാംഗങ്ങൾ ഒളിവിലാണ്.(Agra Honor Killing Father Strangles Daughter To Death Over Court Marriage With ITBP Jawan)
ഐ.ടി.ബി.പി ജവാനായ അമിത് പചൗരിയുമായി അങ്കിത കഴിഞ്ഞ ഫെബ്രുവരിയിലാണ് കോടതി മുഖേന വിവാഹിതയായത്. നാല് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ അറിവില്ലാതെയാണ് വിവാഹം കഴിച്ചത്. വിവരം പുറത്തറിഞ്ഞതോടെ ബന്ധുക്കളുടെ ഇടയിൽ അപമാനമുണ്ടായെന്ന് ആരോപിച്ചാണ് വിമൽ ശർമ്മ മകളെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച പുലർച്ചെ വീട്ടിലെ നിലത്ത് കഴുത്തിൽ ഞെരിച്ചതിന്റെ പാടുകളോടെയാണ് അങ്കിതയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. മകളുടെ തീരുമാനത്തിൽ താൻ തീർത്തും അസ്വസ്ഥനായിരുന്നുവെന്നും കോപാകുലനായാണ് കൃത്യം ചെയ്തതെന്നും വിമൽ ശർമ്മ പോലീസിനോട് സമ്മതിച്ചു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Story Summary
In a suspected case of honor killing in Agra, a 55-year-old man, Vimal Sharma, was arrested for strangling his 25-year-old daughter Ankita Sharma to death after she secretly married her lover, an ITBP jawan.


