HomeKeralaരാജിവെച്ച കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സർവകലാശാല | Central University...

രാജിവെച്ച കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സർവകലാശാല | Central University Of Kerala

തിരുവനന്തപുരം: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കഴിഞ്ഞദിവസം രാജിവെച്ച മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സർവകലാശാല. സർവകലാശാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രധാൻ നൽകിയ സംഭാവനകളെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്. എന്നാൽ പോസ്റ്റിന് താഴെ രൂക്ഷമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.(Central University Of Kerala Praises Dharmendra Pradhan After Resignation Students Protest)

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും രാജ്യത്തിനും ധർമ്മേന്ദ്ര പ്രധാൻ നൽകിയ വിശിഷ്ട സേവനങ്ങളെ സർവകലാശാല അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അക്കാദമിക് പ്രോഗ്രാമുകളുടെ വിപുലീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും സർവകലാശാലയ്ക്ക് വലിയ പിന്തുണ ലഭിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുരോഗതിയിലേക്ക് നയിച്ചുവെന്നും സർവകലാശാല അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകളും നേരുന്നതായി കുറിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, പരീക്ഷാ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് മന്ത്രി രാജിവെക്കേണ്ടി വന്ന സാഹചര്യത്തിൽ, സർവകലാശാല ഔദ്യോഗിക പേജിലൂടെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയതിനെതിരെ വിദ്യാർത്ഥികൾ കമന്റ് ബോക്‌സിൽ വലിയ രീതിയിൽ അമർഷം രേഖപ്പെടുത്തുന്നുണ്ട്.

Story Summary

The Central University of Kerala faced backlash from students after praising former Union Education Minister Dharmendra Pradhan on its official social media handles following his resignation over the NEET exam row. The university expressed gratitude for his contributions to the higher education sector and NEP implementation, triggering strong protests in the comment section.

WhatsApp Channel Banner

Latest updates

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? ഞാനടക്കം അദ്ദേഹത്തെ വിമർശിക്കാറുണ്ട്’:...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിൽ ഭയമെന്തിനെന്ന് ചോദിച്ച് സി പി എം നേതാവ് ഇ.പി. ജയരാജൻ. പിണറായി വിജയനെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനടക്കമുള്ളവർ പാർട്ടി കമ്മിറ്റികളിൽ അദ്ദേഹത്തെ വിമർശിക്കാറുണ്ട് എന്ന്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടി സുരക്ഷ ആവശ്യപ്പെട്ടാൽ...

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. പെൺകുട്ടി ആവശ്യപ്പെടുകയാണെങ്കിൽ സംരക്ഷണം നൽകണമെന്ന് എറണാകുളം പോലീസിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി.(Kumbh Mela viral...

അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക്...

തിരുവനന്തപുരം: വടക്കൻ ഒഡീഷയ്ക്കും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 1...

‘ദേവസ്വത്തിൻ്റെ സ്വത്തുക്കൾ ദേവന്റേത്, കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി’:...

കൊച്ചി: വാർഷിക വരവ്-ചെലവ് കണക്കുകൾ കൃത്യമായി നൽകാത്തതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കണക്കുകൾ ഓഡിറ്റ് വിഭാഗത്തിന് പൂർണ്ണമായി നൽകാത്തതിനാൽ മുഴുവൻ നടപടിക്രമങ്ങളും ഇരുട്ടിലാകുന്ന അവസ്ഥയാണെന്നും, കണക്കുകൾ സൂക്ഷിക്കുന്നതിൽ ദേവസ്വം...

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി തടഞ്ഞു: പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി...

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കരിങ്കല്ലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നീക്കം തമിഴ്‌നാട് സർക്കാർ നിരോധിച്ചു. മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് മാസത്തേക്കാണ്...

DON'T MISS

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...