തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കരിങ്കല്ലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നീക്കം തമിഴ്‌നാട് സർക്കാർ നിരോധിച്ചു. മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് മാസത്തേക്കാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.(Tamil Nadu Bans Export Of raw materials To Kerala Construction Sector In Crisis)
ഉത്തരവ് നിലവിൽ വന്നതോടെ കരിങ്കല്ല്, മെറ്റൽ ചിപ്സ്, ജെല്ലി, എം-സാൻഡ് തുടങ്ങിയ പ്രധാന നിർമ്മാണ സാമഗ്രികളുടെ വരവ് പൂർണ്ണമായും നിലച്ചു. ഇത് കേരളത്തിലെ വൻകിട അടിസ്ഥാനസൗകര്യ വികസന പദ്ധതികളെ സാരമായി ബാധിക്കും.
അതിനിടെ, ഉത്തരവിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിജയ്ക്ക് സതീശൻ കത്തയച്ചു.
Story Summary
The Tamil Nadu Mining and Geology Department has banned the export of raw materials like M-Sand and metal chips to neighboring states, including Kerala, for three months. Citing severe shortage in local supply and anti-illegal mining drives, the sudden move threatens to halt major infrastructure projects in Kerala, prompting the Kerala Chief Minister seek urgent relaxation from Tamil Nadu.


