HomeKerala'പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? ഞാനടക്കം അദ്ദേഹത്തെ വിമർശിക്കാറുണ്ട്': EP ജയരാജൻ...

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? ഞാനടക്കം അദ്ദേഹത്തെ വിമർശിക്കാറുണ്ട്’: EP ജയരാജൻ | EP Jayarajan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിൽ ഭയമെന്തിനെന്ന് ചോദിച്ച് സി പി എം നേതാവ് ഇ.പി. ജയരാജൻ. പിണറായി വിജയനെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനടക്കമുള്ളവർ പാർട്ടി കമ്മിറ്റികളിൽ അദ്ദേഹത്തെ വിമർശിക്കാറുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(EP Jayarajan Reacts On Pinarayi Vijayan Criticism CPM Central Committee Review Report)

എന്നാൽ ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറയാറില്ല. പറയേണ്ട കാര്യങ്ങൾ പാർട്ടി വേദികളിൽ തന്നെ പറയുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പിണറായി വിജയനെ മുൻനിർത്തി നടത്തിയ വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടിയായെന്ന് ചൂണ്ടിക്കാണിക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടും പുറത്തുവന്നു. രണ്ടാം പിണറായി സർക്കാരിന്റെ വീഴ്ചകൾ തടയാനോ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനോ പാർട്ടിക്ക് സാധിച്ചില്ലെന്നും, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

54 എം.എൽ.എമാർ സ്വന്തം മണ്ഡലങ്ങളിൽ മത്സരിച്ചപ്പോൾ കെ.കെ. ശൈലജയെ മാത്രം മണ്ഡലം മാറ്റിയത് ജനങ്ങളിൽ വലിയ സംശയങ്ങൾക്ക് ഇടയാക്കി. ഭരണകാര്യങ്ങൾ പൂർണ്ണമായി ഉദ്യോഗസ്ഥർക്ക് വിട്ടുനൽകിയത് പാർട്ടി പ്രവർത്തകരെ നിഷ്ക്രിയരാക്കുകയും ജനങ്ങളെ ഭരണത്തിൽ നിന്ന് അകറ്റുകയും ചെയ്തു. കെ.എസ്.ആർ.ടി.സി, നിർമ്മാണ തൊഴിലാളി പെൻഷനുകളുടെ കുടിശ്ശിക, മണൽവാരൽ, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ വലിയ അമർഷമുണ്ടാക്കി. കണ്ണൂരിൽ ന്യൂനപക്ഷ സ്ഥാനാർത്ഥികളെ നിർത്താതിരുന്നതും, സ്ത്രീകൾക്ക് അർഹമായ സീറ്റുകൾ നൽകാതിരുന്നതും വീഴ്ചയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതിന് ഉദാഹരണമാണ് പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ.  പൊതുയോഗങ്ങളിലും മാധ്യമ ചർച്ചകളിലും കൂടുതൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

Story Summary

CPM Central Committee member EP Jayarajan stated that there is no fear in criticizing Chief Minister Pinarayi Vijayan, adding that internal party discussions remain within committees. Meanwhile, the CPM Central Committee’s election review report sharply criticized the party’s state leadership, attributing election setbacks to person-centric campaigning around Pinarayi Vijayan, police high-handedness, and public dissatisfaction over constituency shifts like KK Shailaja’s.

WhatsApp Channel Banner

Latest updates

‘നടന്നതെന്താണെന്ന് രാജ്യം മുഴുവൻ കണ്ടു’: വിദ്യാർത്ഥിയുടെ കണ്ണ് നഷ്ടപ്പെട്ടെന്ന്...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ സഭയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ പിരിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി...

ട്രംപെന്ന ‘തുറുപ്പു ചീട്ട്’ നെതന്യാഹുവിന് കൈവിട്ടുപോകുന്നോ? അമേരിക്കൻ ബന്ധത്തെച്ചൊല്ലി...

ജറുസലേം: അമേരിക്കൻ രാഷ്ട്രീയത്തിൽ തനിക്കുള്ള സ്വാധീനവും യുഎസ് പ്രസിഡന്റുമായുള്ള അടുത്ത ബന്ധവും ഇസ്രയേലിന് അനിവാര്യനായ നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ വർഷങ്ങളായി ബെഞ്ചമിൻ നെതന്യാഹു ഉപയോഗിച്ചിരുന്ന പ്രധാന രാഷ്ട്രീയ ആയുധങ്ങളാണ് (Israel election Netanyahu...

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്ന നടപടികൾക്കെതിരെ ശക്തമായി...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും സേനയെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുമുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘടനകളുമായി യാതൊരുവിധ ചർച്ചയും നടത്താതെ ഏകാധിപത്യപരമായാണ്...

കൻവർ യാത്ര: ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്;...

ന്യൂഡൽഹി: കൻവാർ യാത്രയുടെ ഭാഗമായി ഡൽഹിയിലെ പ്രധാന യാത്ര റൂട്ടുകളിലും കൻവാർ ക്യാമ്പുകൾക്ക് സമീപമുള്ളതുമായ അനധികൃത മാംസക്കടകൾ അടച്ചുപൂട്ടാൻ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി നിർദ്ദേശം നൽകി. ലൈസൻസുള്ള കടകൾ പെർമിറ്റ് വ്യവസ്ഥകൾ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...