HomeWorldസർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം; വിശ്വാസികളെ അത്ഭുതപ്പെടുത്തുന്ന...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം; വിശ്വാസികളെ അത്ഭുതപ്പെടുത്തുന്ന ബുദ്ധനീലകണ്ഠ ക്ഷേത്രം | Budhanilkantha Temple

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും ബുദ്ധമത വിശ്വാസികളുടെയും പ്രധാന തീർത്ഥാടന കേന്ദ്രമാണ്. മതപരമായും ഐതിഹ്യപരവുമായ നിരവധി സവിശേഷതകളാണ് ക്ഷേത്രത്തിനുള്ളത്. നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിലാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന മൂർത്തി. ദേവന്മാർ സൃഷ്ടിച്ചtതെന്ന് വിശ്വസിക്കപ്പെടുന്നതാണ് ഈ മഹാവിഷ്ണു ക്ഷേത്രം. സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണുവിൻ്റെ ഒരു കൂറ്റൻ ശിലാപ്രതിമയെ ചുറ്റിപ്പറ്റിയാണ് ക്ഷേത്രത്തിൻ്റെ ഉത്ഭവ ഐതിഹ്യം. ഇതൊരു ഓപ്പൺ എയർ ക്ഷേത്രം അഥവാ തുറന്ന ക്ഷേത്രമാണ്.

കാഠ്മണ്ഡുവിലെ ശിവപുരി മലയുടെ താഴ്‌വരയിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം. കുളത്തിന്റെ നടുവിലായി സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈ മഹാവിഷ്ണു പ്രതിഷ്ഠ നേപ്പാളിലെ ഏറ്റവും വലിയ ശിലാപ്രതിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചത്. 10-ആം നൂറ്റാണ്ടിലും 17-ആം നൂറ്റാണ്ടിലും യഥാക്രമം മല്ല രാജവംശവും റാണ രാജവംശവും ക്ഷേത്രത്തിൽ നവീകരണങ്ങളും വിപുലീകരണങ്ങളും നടത്തിയിരുന്നു. 1979-ൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി ബുദ്ധനീലകണ്ഠ ക്ഷേത്രത്തിനെ തിരഞ്ഞെടുത്തിരുന്നു. 16 ഏക്കർ വിസ്തൃതിയുള്ള ഈ ക്ഷേത്ര സമുച്ചയം നേപ്പാളി, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ സവിശേഷമായ മിശ്രിതം പ്രദർശിപ്പിക്കുന്നു.

ഒരൊറ്റ കറുത്ത കല്ലിൽ കൊത്തിയെടുത്ത, 5 മീറ്റർ നീളമുള്ള ശില, സർപ്പരാജാവായ അനന്തനിൽ വിശ്രമിക്കുന്ന വിഷ്ണുവിനെ ചിത്രീകരിക്കുന്നു. ഭഗവാന്റെ നാലു കൈകളിൽ, ആദ്യത്തെ കൈയിൽ സുദർശന ചക്രവും, രണ്ടാം കൈയിൽ ഗദ, മൂന്നാം കൈയിൽ ശംഖ്, നാലാം കൈയിൽ രത്നം, കിരീടത്തിൽ കീർത്തിമുഖ ചിത്രങ്ങൾ, മുകളിൽ വെള്ളി കിരീടം എന്നിവയാണ് വിഗ്രഹത്തിൽ ഉള്ളത്. വിഗ്രഹത്തിന് 1400 വർഷത്തിലധികം പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. ശാസ്ത്രത്തെ വെല്ലുന്ന കരിങ്കൽ ശില, പൂർണമായും കരിങ്കലിൽ നിർമ്മിച്ച ശില വെള്ളത്തിൽ പൊങ്ങിയാണ് കിടക്കുന്നത്. എന്തുകൊണ്ടാകും കരിങ്കൽ ശില വെള്ളത്തിൽ മുങ്ങാതെ കിടക്കുന്നത് എന്ന് ആർക്കും അറിയില്ല. ഇതിനെ സംബന്ധിച്ചു നിരവധി ശാസ്ത്രീയ പഠനങ്ങൾ നടത്തിയുണ്ട് എങ്കിലും വ്യക്ക്തമായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.

ഹരിബോന്ദിനി ഏകാദശി മേള ആണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. നീണ്ട നിദ്രയിൽ നിന്ന് മഹാവിഷ്ണുവിനെ ഉണർത്താനുള്ള പ്രത്യേക ചടങ്ങാണിത്. ഹിന്ദു ചന്ദ്ര ഏകാദശികൾ, ഹരിശയനി, ഹരിബോധിനി തുടങ്ങിയ അവസരങ്ങളിൽ എല്ലാ വർഷവും ക്ഷേത്ര പരിസരത്ത് ഒരു വലിയ മേളയും നടക്കുന്നു, ഇത് വിഷ്ണുവിൻ്റെ 4 മാസത്തെ ഉറക്ക കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.

ബുദ്ധനീലകണ്ഠ ക്ഷേത്രത്തിന്റെ ഐതീഹ്യം

മല്ല രാജവംശ ഭരണാധികാരിയായിരുന്ന ഹരിദത്ത ബർമ്മ രാജാവണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, മഹാവിഷ്ണു രാജാവിൻ്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുക്കയും അദ്ദേഹത്തിൻ്റെ യഥാർത്ഥ രൂപം ശതരുദ്രിയ പർവതത്തിൽ നിന്നുള്ള കല്ലുകൾക്കും താഴെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയത്രെ. സ്വപ്നത്തിൽ പറഞ്ഞത് പോലെ രാജാവ് പർവ്വതത്തിൽ ചെല്ലുകയും വിഷ്ണു രൂപം കണ്ടെത്തുകയും ചെയ്യ്തിരുന്നു. എന്നാൽ ഉത്ഖനന വേളയിൽ, രാജാവ് അബദ്ധത്തിൽ വിഷ്ണുരൂപത്തിന്റെ മൂക്കിന് തൻ്റെ പാര കൊണ്ട് കേടുവരുത്തി. പശ്ചാത്താപം നിറഞ്ഞ രാജാവ് പുരോഹിതന്മാരുമായി കൂടിയാലോചിക്കുകയും വിഷ്ണു ദേവൻ്റെ ബഹുമാനാർത്ഥം ഒരു ക്ഷേത്രവും കുളവും നിർമ്മിക്കുകയും അവിടെ ശില പ്രതിഷ്ഠിക്കുകയും ചെയ്യ്തു, തുടർന്ന് ബുദ്ധനീലകണ്ഠ എന്ന് പേര് ക്ഷേത്രത്തിനു നൽകി.

ശിവൻ്റെ കണ്ണാടി രൂപം

ആകാശത്തേക്ക് നോക്കി കിടക്കുന്ന് വിഷ്ണു ശിലയുടെ അരികിൽ ശിവൻ്റെ കണ്ണാടി പോലുള്ള പ്രതിമ ഉണ്ടെന്ന് പ്രാദേശിക ഐതിഹ്യം വിവരിക്കുന്നു. എല്ലാ വർഷവും ഓഗസ്റ്റിൽ നടക്കുന്ന ശിവോത്സവത്തിൽ കണ്ണാടി പോലെയുള്ള ചിത്രം കാണുവാൻ സാധിക്കുന്നു എന്ന് ഐതിഹ്യങ്ങൾ അവകാശപ്പെടുന്നു.

Summary: Located in the Shivapuri foothills of Kathmandu, the open-air Budhanilkantha Temple is a revered pilgrimage site featuring a massive, 1,400-year-old monolithic statue of Lord Vishnu reclining on a serpent bed that mysteriously floats on water.

WhatsApp Channel Banner

Latest updates

CJP പ്രക്ഷോഭം: ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാദത്തിൽ പെട്ട് RAF...

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ കോക്റോച്ച് ജനതാ പാർട്ടി (CJP) പ്രക്ഷോഭത്തിനിടെ പരിക്കേൽക്കുകയും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായ ഇൻസ്റ്റാഗ്രാം സ്റ്റോറിയെച്ചൊല്ലി വിവാദത്തിലാവുകയും ചെയ്ത സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് സോണിയ സെഹ്‌റാവതിനെച്ചൊല്ലി ചർച്ചകൾ...

വിദ്യാർത്ഥി സമരത്തിൽ മൗനം വെടിഞ്ഞ് ആർ. മാധവൻ; എഫ്.ടി.ഐ.ഐയിൽ...

നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ചെയർമാനുമായ ആർ. മാധവൻ (R Madhavan Breaks Silence...

മുംബൈയിൽ പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്ന യുവതി...

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ, മുംബൈയിൽ പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി ( Riya Yadav Mumbai Protest). കനത്ത മഴയിൽ...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിൻ്റെ അറസ്റ്റിലെ...

കണ്ണൂർ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലുണ്ടായ സാങ്കേതിക പിഴവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. ഡോ. റാമിനെ വീണ്ടും...

‘ഏത് വെല്ലുവിളിക്കും പരിഹാരം ക്ഷമയാണ്’: നീറ്റ് പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്ക്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ, ക്ഷമയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസവും അർപ്പിക്കാൻ ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. യുവാക്കളുടെ സ്വപ്നങ്ങളെയും...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...