തിരുവനന്തപുരം: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കഴിഞ്ഞദിവസം രാജിവെച്ച മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സർവകലാശാല. സർവകലാശാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രധാൻ നൽകിയ സംഭാവനകളെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്. എന്നാൽ പോസ്റ്റിന് താഴെ രൂക്ഷമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.(Central University Of Kerala Praises Dharmendra Pradhan After Resignation Students Protest)
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും രാജ്യത്തിനും ധർമ്മേന്ദ്ര പ്രധാൻ നൽകിയ വിശിഷ്ട സേവനങ്ങളെ സർവകലാശാല അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അക്കാദമിക് പ്രോഗ്രാമുകളുടെ വിപുലീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും സർവകലാശാലയ്ക്ക് വലിയ പിന്തുണ ലഭിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുരോഗതിയിലേക്ക് നയിച്ചുവെന്നും സർവകലാശാല അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകളും നേരുന്നതായി കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം, പരീക്ഷാ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് മന്ത്രി രാജിവെക്കേണ്ടി വന്ന സാഹചര്യത്തിൽ, സർവകലാശാല ഔദ്യോഗിക പേജിലൂടെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയതിനെതിരെ വിദ്യാർത്ഥികൾ കമന്റ് ബോക്‌സിൽ വലിയ രീതിയിൽ അമർഷം രേഖപ്പെടുത്തുന്നുണ്ട്.
Story Summary
The Central University of Kerala faced backlash from students after praising former Union Education Minister Dharmendra Pradhan on its official social media handles following his resignation over the NEET exam row. The university expressed gratitude for his contributions to the higher education sector and NEP implementation, triggering strong protests in the comment section.


