കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. പെൺകുട്ടി ആവശ്യപ്പെടുകയാണെങ്കിൽ സംരക്ഷണം നൽകണമെന്ന് എറണാകുളം പോലീസിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി.(Kumbh Mela viral star marriage, Kerala High Court Directs Police Protection To the Girl)
വിവാഹത്തിന് പിന്നാലെ തങ്ങൾക്ക് നേരെ കടുത്ത ഭീഷണികളും ആക്രമണങ്ങളും ഉയർന്നതായി ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. തുടക്കത്തിൽ കോടതി പോലീസ് സംരക്ഷണം അനുവദിച്ചിരുന്നെങ്കിലും, പെൺകുട്ടിയെ ബന്ധപ്പെടാൻ പോലീസിന് സാധിക്കാത്തതിനെ തുടർന്ന് ആ ഉത്തരവ് താൽക്കാലികമായി നീക്കിയിരുന്നു.
വിവാഹത്തിന് പിന്നാലെ പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്നും തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം മധ്യപ്രദേശ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നിയമപോരാട്ടങ്ങൾ തുടരുകയാണ്.
Story Summary
The Kerala High Court has directed the Ernakulam police to provide necessary police protection to the viral Kumbh Mela star if she requests it in writing. She approached the court citing life threats and cyber backlash following her interfaith marriage.


