കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിലായ ശേഷം ജാമ്യത്തിലിറങ്ങിയ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി കോടതി തള്ളി. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ തള്ളിക്കൊണ്ട് ജിതിന് ജാമ്യത്തിൽ തുടരാമെന്ന് വ്യക്തമാക്കിയത്.(Kafir Screenshot Case Jithin Bhaskar Bail To Continue Court Rejects Police Plea)
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ജിതിൻ ഭാസ്കറിന് നൽകിയ സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സർക്കാരിനുമെതിരെ ഉയർന്ന വെല്ലുവിളികളും പ്രകോപന മുദ്രാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. സ്വീകരണവുമായി ബന്ധപ്പെട്ടുണ്ടായ രണ്ട് അക്രമസംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പൊലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ജാമ്യവ്യവസ്ഥകൾ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, രാഷ്ട്രീയ സ്വീകരണ ജാഥകളിൽ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പൊലീസ് കെട്ടിച്ചമച്ച കേസുകളാണിതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
Story Summary
The Vadakara First Class Magistrate Court rejected a petition filed by the Special Investigation Team (SIT) seeking to cancel the bail of Jithin Bhaskar, the prime accused in the Vadakara ‘Kafir’ screenshot case. Meanwhile, the Kozhikode Sessions Court is scheduled to pass its verdict today on the anticipatory bail plea of DYFI leader Ribesh Ramakrishnan.


