കൊല്ലം: പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരണപ്പെട്ടു. കൊല്ലം ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്ത് (38) ആണ് മരിച്ചത്.(Fever Death In Kollam woman Dies At Thiruvananthapuram Medical College)
പനിയെത്തുടർന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പനി ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
എന്നാൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
Story Summary
A 38-year-old woman died at the Thiruvananthapuram Medical College Hospital due to a severe infection following a fever. After initially receiving treatment at hospitals in Edamon and Punalur, she was shifted to the medical college as her condition worsened.


