HomeKeralaകണ്ഠരര് രാജീവരരുടെ മകനെ ശബരിമല തന്ത്രിയാക്കും: ദേവസ്വം ബോർഡിൽ ധാരണ; തീരുമാനം...

കണ്ഠരര് രാജീവരരുടെ മകനെ ശബരിമല തന്ത്രിയാക്കും: ദേവസ്വം ബോർഡിൽ ധാരണ; തീരുമാനം ഹൈക്കോടതിയെ അറിയിക്കും | Sabarimala Thantri appointment

തിരുവനന്തപുരം: കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണ. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുന്നതിനോട് ദേവസ്വം ബോർഡിലെ ഭൂരിപക്ഷവും യോജിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ ബോർഡിന്റെ അനുകൂല തീരുമാനം വൈകാതെ തന്നെ ഹൈക്കോടതിയെ അറിയിക്കും.(Sabarimala Thantri appointment, Kandararu Brahmadathan To Be Appointed Sabarimala Thantri)

ശബരിമല തന്ത്രി പദവിയിൽ നിന്ന് താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യമില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ബോർഡിന്റെ നീക്കം. കേസ് പരിഗണിക്കുന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

തന്ത്രി പദവിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും പകരം തന്റെ സ്ഥാനത്തേക്ക് മകനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ശബരിമല തന്ത്രിയാകാൻ ബ്രഹ്‌മദത്തന് യോഗ്യതയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. താഴമൺ കുടുംബത്തെ അപകീർത്തിപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

The Travancore Devaswom Board has reportedly agreed to appoint Kandararu Brahmadathan, son of current chief priest Kandararu Rajeevaru, as the Sabarimala Thantri. Following Rajeevaru’s request to step down amid the gold theft controversy, the board will present its favorable decision before the Kerala High Court for final approval.

Clickable Info Box