HomeKeralaകുംഭമേള വൈറൽ താരത്തിന് ഹൈക്കോടതിയിൽ തിരിച്ചടി: പോലീസ് സുരക്ഷ റദ്ദാക്കി, പെൺകുട്ടി...

കുംഭമേള വൈറൽ താരത്തിന് ഹൈക്കോടതിയിൽ തിരിച്ചടി: പോലീസ് സുരക്ഷ റദ്ദാക്കി, പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകും | Kumbh Mela viral girl

കൊച്ചി: കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി അടിയന്തരമായി നീക്കി. ഇരുവരെയും നിലവിൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിനെ വെട്ടിച്ച് ഒളിവിലാണെന്നും സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നടപടി.(Kumbh Mela viral girl, Kerala High Court Revokes Police Protection)

ഹർജിയിൽ പെൺകുട്ടിയും ഭർത്താവും രേഖപ്പെടുത്തിയ മേൽവിലാസത്തിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് പെൺകുട്ടിയുടെ പതിവ് ശൈലിയാണെന്നും സർക്കാർ കോടതി മുൻപാകെ വ്യക്തമാക്കി. ഈ വാദങ്ങൾ അംഗീകരിച്ച കോടതി, ഇനി പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് പോലീസിനോട് നിർദ്ദേശിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പെൺകുട്ടിയുടെ ഭർത്താവ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മഹേശ്വറിലുള്ള പ്രത്യേക പോക്സോ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Story Summary

The Kerala High Court has canceled the police protection previously granted to the Kumbh Mela viral star and her husband, after the government reported that the couple had gone missing and were untraceable. The husband is currently facing criminal charges in Madhya Pradesh, where a special POCSO court recently rejected his anticipatory bail plea.

Clickable Info Box